Tuesday, January 26, 2010

MSL-ക്വിസ് - എപ്പിസോഡ്#8

അറുനൂറിലേറെ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയ ആ മഹാനടന് സമർപ്പിച്ചു കൊണ്ട് ക്വിസിന്റെ 8ആം എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു.എല്ലാവർക്കും വിജയം ആശംസിക്കുന്നതിനോടൊപ്പം റിപ്പബ്ലിക് ദിനത്തിന്റെ സന്തോഷവും പങ്കുവയ്ക്കുന്നു.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വെള്ളി (29/01/2010‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ശനി(30/01/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
6.ഇത്തവണത്തെ സമ്മാനം 3,7,17 എന്നീ ശരിയുത്തരമെഴുതുന്നവർക്കാണ്.ശരിയാക്കേണ്ട ചോദ്യങ്ങൾ 1,4,10.ഈ ചോദ്യങ്ങളുടെ ഉത്തരം മൂന്നാമതും,ഏഴാമതും, പതിനേഴാമതുമായി ശരിയായി അയക്കുന്നവർക്ക് സമ്മാനം ഓരോ പുസ്തകങ്ങൾ.പുസ്തകങ്ങളുടെ ലിസ്റ്റ് സൈഡ് ബാറിലുണ്ട്.സമ്മാനാർഹർക്ക് ഒരു പുസ്തകം തിരഞ്ഞെടുക്കാം.

ചോദ്യങ്ങൾ

1.ഒരു ക്വിസ് മത്സരാർത്ഥി ഒരു ദുർബ്ബലനിമിഷത്തിൽ(പ്രത്യേകിച്ചും ക്വിസ് 7ന്റെ സ്കോർ ബോർഡ് കാണാതെ സ്വയം മാർക്ക് കൂട്ടി പ്രാന്തായപ്പോൾ)പൊട്ടിച്ചതാണ് മുകളിൽ കാണിച്ചിരിക്കുന്ന കീബോർഡ്.രണ്ടായി പിളർന്നു പോയിരിക്കുന്നു അത്.സ്വസ്ഥത കൈവന്നപ്പോൾ മനസ്സിലായത് പൊട്ടിയെങ്കിലും ഓരോ ഭാഗവും പ്രത്യേകം ഉപയോഗിക്കാമെന്നാണ്.ഇടതു ഭാഗത്തേയും വലതുഭാഗത്തേയും അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് നാലു സിനിമാഗാനങ്ങൾ വീതം എഴുതുക. നാലക്ഷരമെങ്കിലും ഉള്ളവ. ഒരുത്തരത്തിനു ഒരു മാർക്കു വീതം,ആകെ 8 മാർക്ക്. ഒരു ഭാഗത്തു നാലിൽ കൂടുതൽ എഴുതുകയാണെങ്കിൽ അവയ്ക്ക് ഓരോന്നിനും രണ്ടു മാർക്കു വീതം.
സൂചനയില്ല:-  സൂചനകൾ ആവശ്യത്തിനു തന്നു കഴിഞ്ഞു. ഈ ചോദ്യത്തിനു ക്ലൂവിനു ശേഷം മാർക്കു കുറയ്ക്കുന്നതല്ല.

ഉത്തരങ്ങൾ (നാലെണ്ണം മാത്രം )
വലതുഭാഗം
1. ദേവീ ശ്രീദേവീ
2. വരവായീ
3.സ്വർഗ്ഗസാഗര
4. അരയരയരയ്(ഓ)
ഇടതുഭാഗം
1.കുളിക്കുമ്പോൾ
2. കൊമ്പിൽ കിലുക്കും
3.കിലുകിലും
4.മിന്നും പൊന്നിൻ
2.പ്രേംനസീറിനു വേണ്ടി പാടിയ അഞ്ചു ഗായകർ ആരൊക്കെ? (യേശുദാസ്, ജയചന്ദ്രൻ , എ എം.രാജ, കമുകറ പുരുഷോത്തമൻ എന്നിവർ അല്ലാതെ). ഇതിലൊരാൾ ബെംഗാളിയാണ്. എതൊക്കെ പാട്ടുകൾ? (5 മാർക്ക്)
സൂചന:-മറ്റു ഗായകർ ഇവർ ആരെങ്കിലുമൊക്കെ ആയിരിക്കുകയില്ലേ?എം. ജി. ശ്രീകുമാർ, ജി. വേണുഗോപാൽ,  പി. ബി ശ്രീനിവാസ്, ബ്രഹ്മാനന്ദൻ,  ഉദയഭാനു, ശ്രീകാന്ത്, ജോളി അബ്രഹാം, ഉത്തമൻ, ഗോകുലബാലൻ, അയിരൂർ സദാശിവൻ, പട്ടണക്കാട് പുരുഷോത്തമൻ, ബാലമുരളീകൃഷ്ണ, എൽ.പി. ആർ. വർമ്മ……ആ ബെംഗാളി ഹിന്ദിയിൽ കുറേ പാടിനടന്നിട്ടുണ്ട്.

ഉത്തരങ്ങൾ
1. ജോളി എബ്രഹാം –ജയിക്കാനായ് ജനിച്ചവൻ
2. ബ്രഹ്മാനന്ദൻ-താമരപ്പൂ നാണിച്ചു
3. പട്ടണക്കാട് പുരുഷോത്തമൻ- പഞ്ചമി ചന്ദ്രികേ
4. ഉദയഭാനു-ചപലവ്യാമോഹങ്ങളാനയിക്കും
5.കിഷോർ കുമാർ- എ ബി സി ഡി ചേട്ടൻ കേഡി
3.പ്രേംനസീർ ഡബിൽ റോളിൽ പാടി അഭിനയിച്ച പാട്ട്? ചിത്രം? (4 മാർക്ക്)
സൂചന:-രാമായണത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരാണ് സിനിമയ്ക്ക്.  
ഉത്തരം :- ’മഞ്ഞലച്ചാർത്തിലെ‘-ചിത്രം ആരണ്യകാണ്ഡം
4. അബ്ദുൽ ഖാദറിനു പ്രേംനസീർ ആകാമെങ്കിൽ നായികമാർക്കും അതാകാമല്ലൊ. പല നായികമാരും പേരു മാറ്റിയാണ് എത്തിയത്. പ്രേം നസീറിന്റെ നായികമാരായ ഇവരുടെ യഥാർത്ഥ പേരുകൾ ഇവയാണ്. ആരാണിവർ? (5 മാർക്ക്)

1.നസീമ
2.ദേവനായകി
3.ക്ലാര
4.ത്രേസ്യാമ്മ
5.സരസ്വതി ദേവി
സൂചനകൾ 
1. മരിച്ചുപോയി. ആത്മഹത്യ. 
2. തമിഴിൽ തുടങ്ങി, ഡബ്ബിങ് വേണ്ട. 
3. പിന്നെയും അഭിനയം തുടങ്ങി 
4. പൈങ്കിളി ആയിരുന്നെങ്കിലും ഒന്നാം ക്ലാസ് അഭിനയം. 
5. ‘റാഹേൽ’ എന്ന പേരിലാണ് ആദ്യസിനിമയിൽ എത്തിയത്.

ഉത്തരങ്ങൾ
1. നസീമ-വിജയശ്രീ
2.ദേവനായകി-കെ. ആർ. വിജയ
3.ക്ലാര-ഷീല
4.ത്രേസ്യാമ്മ-മിസ് കുമാരി
5. സരസ്വതി ദേവി-ശാരദ
5. ഈപാട്ടു സീനിൽ പ്രേംനസീറാണ്, പക്ഷേ അദ്ദേഹം പാടുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട് താനും. ഏതു പാട്ട്? (4 മാർക്ക്)
സൂചന:-സംഗീതസംവിധായകൻ തന്നെ പാടുന്നു.

ഉത്തരം :- ‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച…….‘. ഇതിൽ “തൊടരുത്..എന്നൊക്കെയുള്ള പ്രസ്താവന പ്രേം നസീർ തന്നെ പറയുന്നു.
6. പ്രേം നസീർ സിനിമകളിലൊക്കെ നിരവധി പാട്ടുകൾ അദ്ദേഹം തന്നെ പാടി അഭിനയിക്കാറാണു പതിവ്.
A. ഈ ചിത്രത്തിൽ സത്യൻ രണ്ടു പാട്ടും അടൂർ ഭാസി ഒരു പാട്ടും പാടുന്നു, സീനിൽ. ഈ സിനിമയിൽ പ്രേം നസീർ ഉണ്ടെങ്കിലും പാട്ടൊന്നുമില്ല അദ്ദേഹത്തിന്. ഒരു ‘അശരീരി’ സീനിൽ പ്രത്യക്ഷപ്പെടുന്നതു മാത്രം. എതു സിനിമ?
B. ഈ ചിത്രത്തിൽ യേശുദാസും എ. എം. രാജയും ഓരോ പാട്ടു വീതം പാടുന്നു, സിനിമയിൽ സത്യൻ ഉണ്ടെങ്കിലും പാടുന്നില്ല, സീനിൽ അശരീരി മാത്രം. മറ്റേ പാട്ട് പ്രേം നസീർ പാടുന്നു. ഏതു ചിത്രം? പാട്ട്?
C. അഞ്ചു പ്രശസ്തഗായകർ പാടിയെന്ന അപൂർവ്വതയുള്ളതാണ് ഈ പാട്ട്. അതിൽ യേശുദാസ് പാടിയഭാഗം അവതരിപ്പിയ്ക്കുന്നത് പ്രേംനസീർ. എതു പാട്ട്?
(2 മാർക്കു വീതം)
സൂചനകൾ 
A.  ഷീലയും ശാരദയുമുണ്ട് ഈ സിനിമയിൽ 
B. കെ. ആർ. വിജയ നായിക 
C. വടക്കൻ പാട്ട് സിനിമ. നൃത്തരംഗം 

ഉത്തരങ്ങൾ :-
A. അടിമകൾ (സത്യൻ ‘താഴം പൂ മണമുള്ള‘, ‘മാനസേശ്വരീ മാപ്പു തരൂ‘ എന്നിവയും അടൂർ ഭാസി ‘നാരായണം ഭജേ’ യും പാടുന്നു. പ്രേം നസീറിനു “ഇന്ദുമുഖീ          എന്ന പാട്ട്  അശരീരി ആയി മാത്രം).
B. ഓടയിൽ നിന്നു്. പാട്ട്: ‘മാനത്തു ദൈവമില്ല‘
Cആദിപരാശക്തി (ചിത്രം-പൊന്നാപുരം കോട്ട). യേശുദാസ്, പി. ബി. ശ്രീനിവാസ്, പി. സുശീല, പി. ലീല, മാധുരി എന്നിവർ പാടി.
7. പാട്ടിനനുസരിച്ച് ധാരാളം സംഗീതോപകരണങ്ങൾ പ്രേംനസീർ രംഗത്ത് ഉപയോഗിച്ചിട്ടുണ്ട്. താഴെപ്പറയുന്ന ഉപകരണങ്ങൾ ഏതൊക്കെ മുഴുവൻ പാട്ടുകളിലും അദ്ദേഹം കൈകാര്യം ചെയ്തു? (4 മാർക്ക്)
1. സിതാർ
2.ഗിറ്റാർ
3. വീണ
4.പിയാനോ
സൂചനകൾ:- 
1.യേശുദാസിനു ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എന്നു കേട്ടിട്ടുണ്ട്. 
2. വള്ളം, വെള്ളം, രാത്രി 
3. കന്യകയോട് ചോദ്യങ്ങൾ 
4. ഹിന്ദി സിനിമയുടെ റീമേക്ക്. അവിടെ സുനിൽ ദത്ത്.

ഉത്തരങ്ങൾ :-
1. സിതാർ-താമസമെന്തേ വരുവാൻ
2. ഗിറ്റാർ-കായാമ്പൂ കണ്ണിൽ വിടരും
3.വീണ-സ്വർണ്ണത്താമരയിതളിലുറങ്ങും
4.പിയാനോ-മായാജാലകവാതിൽ തുറക്കും
8.പോപുലാരിറ്റി കൂടിയതിന്റെ ദൃഷ്ടാന്തമാണ് നടന്റെ പേര് സിനിമാപ്പേരിൽ ഉൾക്കൊള്ളിക്കുന്നത് (‘പ്രേം നസീറിനെ കാണാനില്ല‘). പല സിനിമാഗാനങ്ങളിലും നസീർ/പ്രേം നസീർ എന്ന പേർ ഉപയോഗിച്ചിട്ടുണ്ട്. മൂന്നെണ്ണം എഴുതുക. (6മാർക്ക്)
സൂചനകൾ:- 
1. കുറ്റവാളികളുടെ ഇംഗ്ലീഷ് പേര് സിനിമയ്ക്ക്. ജയ് ജയ് മധു ജയ് ജയ് ഉമ്മർ എന്നൊക്കെയുമുണ്ട് ഈ പാട്ടിൽ 
2. വിജയശ്രീയുടെ പേരുമുണ്ട്. 
3. പ്രേംനസീറിനെ കാണേണ്ടേ?

ഉത്തരങ്ങൾ :-
1. ദൈവം വന്നു വിളിച്ചാൽ-ക്രിമിനത്സ്
2.പഞ്ചവടിയിലെ വിജയശ്രീയോ-പഞ്ചവടി
3. പുന്നാരമോനേ- പല്ലവി
9. ഇത് എതു സിനിമയിൽ നിന്ന്? (4 മാർക്ക്)

ഡൗൺലോഡ്
സൂചന:-എല്ലാ കാര്യങ്ങളും തന്നെ ചെയ്യുന്ന ഒരു സംവിധായകന്റെ സിനിമ.
ഉത്തരം :- പ്രശ്നം ഗുരുതരം


10. ഏതൊക്കെ പാട്ടുകളുടെ ബി. ജി. എം? (8 മാർക്ക്)
1.
ഡൗൺലോഡ്
2.
ഡൗൺലോഡ്
3.
ഡൗൺലോഡ്
4.
ഡൗൺലോഡ്
സൂചനകൾ:- 
1. പെണ്ണ് ആശ്രമത്തിലോ മറ്റോ ആണ്. 
2. പാട്ടുകാരൻ ആട്ടിടയൻ 
3. പെണ്ണ് വേറേ കല്യാ‍ണം കഴിച്ചു പോയി. 
4.  വള്ളം ദാ പോയി.

ഉത്തരങ്ങൾ :-
1. സന്യാസിനീ നിൻ
2. പ്രാണസഖീ ഞാൻ വെറുമൊരു
3.സുമംഗലീ നീ
4. കരിമുകിൽ കാട്ടിലേ
11. ബോണസ്
നസീറിന്റെ ചില മാനറിസങ്ങൾ ഭാവങ്ങൾ - ഏതൊക്കെ പാട്ടുകളിലെ ഭാഗങ്ങൾ ? (രണ്ടു മാർക്കു വീതം)
1.
ഡൗൺലോഡ്
2.
ഡൗൺലോഡ്
3.
ഡൗൺലോഡ്
4.
ഡൗൺലോഡ്
5.
ഡൗൺലോഡ്
6.
ഡൗൺലോഡ്
7.
ഡൗൺലോഡ്
8.
ഡൗൺലോഡ്
9.
ഡൗൺലോഡ്
10.
ഡൗൺലോഡ്

സൂചനകൾ:-
  1. നസീറിന്റെ ചേഷ്ടകൾ ശ്രദ്ധിച്ചാൽ അറിയാം ഏതൊക്കെ വാക്കുകളാണ് പാട്ടിൽ എന്ന്.
  2. ‘ആക്കൂ ആക്കൂ’ എന്നൊരു നിർബ്ബന്ധം
  3. അമ്മേ മഹാമായേ
  4. രാത്രി…….രാത്രി
  5. വാണീമണീ
  6. എന്താ ഒരു വാസന
  7. ആദ്യത്തെ നാൾ
  8. കഥകളി
  9. ഷീലയുടെ കവിളിനു എന്തു നിറമാണ്- ബ്രഷ് കൊണ്ട് എടുക്കട്ടെ?
  10.  എ. എം. രാജ,പി. ലീല, ദക്ഷിണാമൂർത്തി
ബോണസ് - ഉത്തരങ്ങൾ :-
  1. അന്നുനിന്റെ നുണക്കുഴി
  2. കാളീ ഭദ്രകാളീ
3..ഇന്ദ്രവല്ലരി പൂ ചൂടിവരും
  1. നക്ഷത്രരാജ്യത്തെ
  2. സ്വർഗ്ഗനന്ദിനീ
  3. കസ്തൂരി മണക്കുന്നല്ലോ
  4. അശ്വതീ നക്ഷത്രമേ
  5. ഉത്തരാസ്വയംവരം
  6. ഹൃദയസരസ്സിലേ
  7.  ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
 12. സൂപ്പർ ബോണസ്:പ്രേംനസീർ പ്രേംനവാസിനെ കേൾപ്പിക്കുന്ന ഒരു പാട്ടു സീനുണ്ട്. എതു സിനിമാ? എതു പാട്ട്? (5 മാർക്ക്)
സൂചന :-അവർ ചേട്ടനും അനിയനുമായിത്തന്നെ  സിനിമയൽ
ഉത്തരം :-
    ‘വത്സ സൌമിത്രേ കുമാരാ  നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാ‍ക്കുകൾ”
ചിത്രം: ശ്രീരാമപട്ടാഭിഷേകം.
 ചേട്ടൻ ശ്രീരാമൻ (പ്രേംനസീർ) അനിയൻ (പ്രേംനവാസ്) ലക്ഷ്മണനോട് പറയുന്നു/പാടുന്നു.
 

147 comments:

എതിരന്‍ കതിരവന്‍ said...

വൈകിട്ടെന്താ പരിപാടി? ക്വിസ്സിൽ പങ്കെടുക്കുകയല്ലെ? എട്ടാമത്തെ ക്വിസിൽ പെട്ടെന്നു പങ്കെടുത്ത് പൊട്ടൻ/പൊട്ടി അല്ലെന്നു തെളിയിക്കുക. MSL ന്റെ അഭിമാനം ഉയർത്തുകയും ആവാം (ഞാൻ വിചാരിച്ചാ അതു വല്ലതും നടക്കുമോ)
നസീറാ നസീർ! അങ്ങോരില്ലാതെ എന്തു പാട്ട് ആഘോഷം?

Kumar Neelakantan © said...

പുതിയ ചോദ്യങ്ങൾ തകർപ്പൻ. പ്രത്യേകിച്ചും ആദ്യ ചോദ്യത്തിനു ഒടുക്കലത്തെ പുതുമ.
പക്ഷെ ചോദ്യം വ്യക്തമല്ല.
ഒരു ഭാഗം മാത്രം വച്ചിട്ടാണോ ഒരു പാട്ടു മുഴുമിക്കാനുള്ളത്? പാട്ടിന്റെ ആദ്യത്തെ നാലക്ഷരം മാത്രം (അത്രയെങ്കിലും) മതിയോ?
ഒരു ഉദാഹരണം എഴുതാൻ നിയമം അനുവദിക്കുന്നുണ്ടോ?

Kumar Neelakantan © said...

ഒന്നു ചോദിക്കാൻ വിട്ടു. മത്സരം 7 നു മാർക്ക് ലിസ്റ്റ്ില്ലേ?

എതിരന്‍ കതിരവന്‍ said...

ഒന്നാം ചോദ്യത്തിനു വിശദീകരണം:
ഒരുഭാഗത്തെ അക്ഷരങ്ങൾ വച്ചുമാത്രം എഴുതാവുന്ന ഗാനം. ആദ്യത്തെ നാലക്ഷരമെങ്കിലും. അങ്ങനെ നാലെണ്ണം എഴുതുക. പിന്നെ മറ്റേ ഭാഗത്തെ അക്ഷരങ്ങൾ വച്ചുമാത്രം എഴുതാവുന്ന നാലുഗാനങ്ങൾ.
നാലിൽ കൂടുതൽ കണ്ടുപിടിച്ച് എഴുതുകയാണെങ്കിൽ ഓരോന്നിനും രണ്ടു മാർക്കു വീതം.

ഉദാഹരണം:
വലതുകഷണത്തിലെ അക്ഷരങ്ങൾ കൊണ്ട് നിന്നുകോ(രി)എന്നെഴുതാം. NINNUKO എന്ന്. പക്ഷെ മൂന്ന് അക്ഷരമേ (മലയാളം) ആയുള്ളു. അതു പോരാ.
അക്ഷരങ്ങൾ ഇരട്ടിയ്ക്ക്കുന്ന ഉത്തരങ്ങളും സ്വീകരിയ്ക്കും. “യാമിനീ യാമിനീ” എന്നപോലെ ആണെങ്കിൽ. (പക്ഷെ ‘യാമിനി’പറ്റില്ല. Y, A, E ഒരു വശത്തുണ്ട്. M ഉം N ഉം മറുഭാഗത്തായിപ്പോയി!)

പൊറാടത്ത് said...

ഒന്നാം ചോദ്യം, ചോദ്യത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ, ഗംഭീരം.

കലക്കി മാഷേ...

മാനസ said...

പൊട്ടി ആകാനോ..???
എന്നെ കിട്ടില്ല.... :p
ആഹാ...പങ്കെടുത്തിട്ട് തന്നെ കാര്യം ...
കിഷ്മാഷേ,
ആദ്യത്തെ ചോദ്യത്തിനു മ്മടെ 'നസീര്‍' സാറിന്‍റെ പാട്ടുകള്‍ തന്നെ വേണംന്നു ണ്ടോ ?

അല്ല,''നിത്യഹരിത സ്പെഷ്യല്‍ '' എപ്പിഡോസ് ആയതോണ്ട് ചോദിച്ചതാ ...

Kumar Neelakantan © said...

ചോദ്യം ഒന്നിനു
ആദ്യ നാല് അക്ഷരങ്ങൾ വച്ച് ഒന്നിലധികം ഗാനങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ എഴുതാമോ?

എതിരന്‍ കതിരവന്‍ said...

മാനസ:
നസീറിന്റെ പാട്ടു വേണമെന്നില്ല, ഒന്നാം ചോദ്യത്തിന്.
കുമാർ:
ഒരു വാക്കു തന്നെ രണ്ടു തവണ എഴുതി രണ്ടു പാട്ടാണെന്നു പറഞ്ഞാൽ അത് ശരിയാണോ? ഭാവനാദാരിദ്ര്യം എന്നൊക്കെ വല്ലോരും പറഞ്ഞാൽ കേട്ടോണം. ഞാനായിട്ട് ഒന്നും പറയുന്നില്ല.

Kumar Neelakantan © said...

ഇത്തിരി ഭാവനാ ദാരിദ്ര്യം ഒണ്ടേ..! :)
എന്നാൽ അതു വിടു, അടുത്ത ചോദ്യം തരാം
“ലീ” എന്നുൾലതിന്റെ നീട്ട് “ഈ“ ഉപയോഗിച്ചും “ഐ“ ഉപയോഗിച്ചും എഴുതാം. രണ്ടും രണ്ടുവശത്തായതുകൊണ്ട് രണ്ടും ഉപയോഗിക്കാല്ലോ ല്ലേ?

Kumar Neelakantan © said...

ചോദ്യം 1 ഒരു സംശയം കൂടി
ഉത്തരങ്ങൾ ഇങ്ങിനെ എഴുതാമോ?
“പൊന്നിൽകു“ളിച്ചു നിന്നു (ചിത്രം : സല്ലാപം)

(ഇത് ഉത്തരമല്ല, ഇപ്പോൾ പബ്ലീഷ് ചെയ്യാനുമല്ല. ഈ സംശയത്തിന്റെ ഉത്തരം മാത്രം എഴുതിയാൽ മതി :)

Kumar Neelakantan © said...

ചോദ്യം ഒന്നിനു ഇങ്ങിനെ ഒരു ഉത്തരമെഴുതാമോ??

“പൊന്നിൻപു”ഷ്പങ്ങൾ (ചിത്രം : ഒരു മുഖം പലമുഖം)

എതിരൻ ചോദിച്ച ആദ്യ നാലക്ഷരം ഒരു വശത്തു മാത്രമേയുള്ളു

Sherly Aji said...

2.പ്രേംനസീറിനു വേണ്ടി പാടിയ അഞ്ചു ഗായകർ ആരൊക്കെ? (യേശുദാസ്, ജയചന്ദ്രൻ , എ എം.രാജ, കമുകറ പുരുഷോത്തമൻ എന്നിവർ അല്ലാതെ). ഇതിലൊരാൾ ബെംഗാളിയാണ്. എതൊക്കെ പാട്ടുകൾ? (5 മാർക്ക്)

ഈ പാട്ടുകളിൽ, ഈ ഗായകർക്ക് ഒപ്പം ഒരു ഗായിക കൂടി പാടിയാൽ , ആ പാട്ടിന് മാർക്ക് കിട്ടുമല്ലോ അല്ലേ?

ഭൂമിപുത്രി said...

ചോദ്യങ്ങളൊക്കെ ഇപ്പഴാണൊന്നു ഓടിച്ചുനോക്കാൻ പറ്റിയത്.
ഈ ക്വിസ്ന്റെ പുറകെപോയി ചെയ്യാനുള്ള പലകാര്യങ്ങളും നീണ്ടുപോയി പെൻഡിങ്ങ് ആകുന്നതുകൊണ്ട് ഈത്തവണ ഒരു ബ്രേക്കെടുക്കാംന്നാണു വിചാരിച്ചത്.പക്ഷെ റോജാമലർ പറഞ്ഞ ആ സൂകേടു കാരണം മാറിനിൽക്കാൻ പറ്റണില്ല!
ആ ഒന്നാമത്തെ കിടിലൻ ചോദ്യം സൃഷ്ടിയ്ക്കാനാകും ക്വിസ്മാഷ് കുറച്ചുനാൾ ഹൈബർനേഷനിൽ പോയത്..സംഭവമെന്താണെന്ന് ഒന്നുകൂടി വായിച്ചാലേ വ്യക്തമാകു.

എതിരന്‍ കതിരവന്‍ said...

കുമാർ:
അങ്ങനെ എഴുതാം. മറ്റേതും ശരിയാണ്.

എതിരന്‍ കതിരവന്‍ said...

കുമാർ:
അക്ഷരങ്ങൾ നീട്ടിയെടുക്കാൻ E ഒരു വശത്ത്. മറ്റേ വശത്ത് I (+ shift key ഉപയോഗിച്ച്). ശരി തന്നെ.
“ലീ” എന്നെഴുതാൻ L + I (+shift)
‘വീ’ എന്നെഴുതാൻ V + E (E രണ്ടുതവണ)

ആഗ്നേയ said...

ആ കീബോർഡ് ഇങ്ങനെപൊട്ടിച്ചയാളേ എന്റെ കയ്യീക്കിട്ട്യാ..ങ്ഹാ

ഭൂമിപുത്രി said...

Qstn No 11-4th clipping is not playing properly.
Mattullavarkkum athu feel cheyyunnundo?

പൊറാടത്ത് said...

11.(4) ഇവടെ കാണുണ്ടല്ലോ ഭൂമ്യേച്ച്യേ....
(ഉത്തരം കിട്ട്യാ, ആ ആൻസർ പേപ്പർ ഒന്ന് താഴത്തിടണം ട്ടാ...)

പൊറാടത്ത് said...

10. (a) സന്യാസിനീ നിൻ...
(b) പ്രാണസഖീ ഞാൻ വെറുമൊരു
(c) സുമംഗലീ നീ ..
(d) കരിമുകിൽ കാട്ടിലെ.

പൊറാടത്ത് said...

9. ചിത്രം : പ്രശ്നം ഗുരുതരം

ജോഷി said...

അപ്പോൾ ഒന്നാമത്തെ ചോദ്യത്തിനു എത്ര ഉത്തരം വേണമെങ്കിലും എഴുതാമല്ലേ? 8 ഉത്തരത്തിൽ ( 4 വീതം) കൂടുതൽ എഴുതുന്ന ഓരോ ഉത്തരത്തിനും 2 മാർക്ക്‌ വീതം കിട്ടുമെന്നും മനസ്സിലാക്കുന്നു. അതായത്‌ ഈ ചോദ്യത്തിനു് കൂടുതൽ ഉത്തരം അറിയാവുന്നവർക്ക് എത്ര മാർക്ക് വേണമെങ്കിലും കിട്ടും... ശരിയാണോ ക്വിസ്മാസ്റ്റർജീ....?

ജോഷി said...

ഒരു സംശയംകൂടി... ചോദ്യം 1-ഇൽ ചില്ലക്ഷരങ്ങളെ ഒരു അക്ഷരമായി കൂട്ടുമോ?

എതിരന്‍ കതിരവന്‍ said...

Joshy:
Yes, the more you write the marks also will increase, 2 marks for each additional words.
Yes, 'chillu' also could be one aksharam.

ജോഷി said...

ഒന്നാം ചോദ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തീരുന്നില്ലല്ലോ !!! അതിനിടക്കു മാസ്റ്ററും കൺഫ്യൂഷൻ ആക്കുന്നു

1. മാസ്റ്റർ പറഞ്ഞതു്: “ Joshy:
Yes, the more you write the marks also will increase, 2 marks for each additional words.“ ഇതിൽ “2 marks for each additional words“ എന്ന ഭാഗം മനസ്സിലായില്ല. “ 2 marks for each additional songs" എന്നാണോ ഉദ്ദേശിച്ചത്‌?

2. കീബോർഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌ അംഗീകൃത മലയാളം കീബോർഡ് അല്ലേ? ഒരേ അക്ഷരത്തിനു തന്നെ ഇടത്തേ പകുതിയിലും വലത്തേ പകുതിയിലും കട്ടകളുണ്ടെങ്കിൽ (ഉദാ: മൊഴി ഉപയോഗിക്കുമ്പോൾ ‘ക’ എഴുതാൻ k-യും c-യും ഉപയോഗിക്കാം) ആ അക്ഷരം രണ്ട് പകുതിയിലെയും ഉത്തരങ്ങൾക്ക് ഉപയോഗിക്കാമോ?

എതിരന്‍ കതിരവന്‍ said...

By additional 'word' I meant song. Only a (minimum) four letters are needed, so 'word' was used.

Whatever Malayalam letters could be made using available keys are acceptable. If 'C" could be used for 'K" it is permissible.

Indu said...

ആകെ സംശയങ്ങള്‍...

1 ഒന്നാം ചോദ്യത്തിന്റെ ഉത്തരങ്ങള്‍, മലയാളത്തില്‍ എഴുതുമ്പോള്‍ നാലക്ഷരം ആണോ വേണ്ടത്... അതായത്, പല്ലവിയിലെ ആദ്യ നാലക്ഷരങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോള്‍ കീബോര്‍ഡു-ലെ ഒരു ഭാഗത്തെ അക്ഷരങ്ങള്‍ കൊണ്ടു വേണം... അങ്ങിനല്ലേ?
കുമാര്‍ ചോദിച്ച സംശയം എനിയ്ക്കും...
“പൊന്നിൻപു”ഷ്പങ്ങൾ -ലെ "പൊന്നിന്‍" എഴുതിയാല്‍ ശരിയല്ലാല്ലോ? "മുന്‍കോപക്കാരി (munkOpakkaari) എന്നുള്ളതിന്റെ 'മുന്‍കോപ' / '(munkO) മുന്‍കോ' എഴുതാന്‍ പറ്റില്ലല്ലോ...
(ഈശ്വരാ... വന്നുവന്ന് എന്തൊക്കെ വിഡ്ഢി സംശയങ്ങളാണ് മനസ്സില്‍ വരുന്നത് !!!)

2 രണ്ടാം ചോദ്യത്തില്‍, യുഗ്മഗാനം ആകാമോ?

3 ചോദ്യം 6-ലെ " 'അശരീരി' സീനില്‍ പ്രത്യക്ഷപ്പെടുന്നു" എന്നുദ്ദേശിയ്ക്കുന്നതു, അവര്‍ ചുണ്ടനക്കി പാടുന്നില്ലാ എന്നതല്ലേ...

ഭൂമിച്ചേച്ചീ, എനിയ്ക്കും ചിലപ്പോഴൊക്കെ, ചില വീഡിയോ ക്ലിപ്പിങ്ങ്സ് കാണുവാന്‍ പറ്റുന്നില്ലാ... :(
ഇപ്പോള്‍ 11-10 കാണുവാന്‍ പറ്റുന്നില്ലാ...

എതിരന്‍ കതിരവന്‍ said...

4 Malayalam aksharams needed.

Since qn. no 1 seems to be complicated, the rules are going to be relaxed.
"ponninpu'(shpa) is acceptable.It has 4 Mal.letters.
'munkO' is not acceptable.It has only 3 mal. letters.

ജോഷി said...

അയ്യോ ഇങ്ങനൊന്നും റിലാക്സ് ചെയ്യല്ലേ... ഒരാൾ ഒരു 25 ഉത്തരം വെച്ചെഴുതിയാൽ സ്കോറർ-ന്റെ പണി പൂട്ടില്ലേ (ഉത്തരമെല്ലം ശരിയാണോന്നു നോക്കണ്ടേ)!!!

എതിരന്‍ കതിരവന്‍ said...

‘അശരീരി’ എന്നുദ്ദേശിയ്ക്കുന്നത് ചുണ്ടനക്കി പാടുന്നില്ല, പാട്ട് ഒരു ബാക്ഗ്രൌണ്ട് ആയിട്ടു മാത്രം എന്നാണ്.
രണ്ടാം ചോദ്യത്തിനു യുഗ്മഗാനം എഴുതാം പക്ഷേ മാർക്കു കുറയും.

അനാഗതശ്മശ്രു said...

9 പ്രശ്നം ഗുരുതരം

എതിരന്‍ കതിരവന്‍ said...

6.B ചോദ്യത്തിനു ഒരു ക്ലാരിഫിക്കേഷൻ:
ഈ ചിത്രത്തിൽ യേശുദാസും എ. എം. രാജയും മാത്രമല്ല പാടുന്നത്. പി. സുശീലയും എസ്. ജാനകിയും ഒക്കെ പാടുന്നുണ്ട്. സത്യനും പ്രേംനസീറിനും വേണ്ട പാട്ടുകാരെമാത്രം എടുത്തു പറഞ്ഞെന്നേ ഉള്ളു.

എതിരന്‍ കതിരവന്‍ said...

ചോദ്യം 1 നു വിശദീകരണം:
ആ‍ദ്യത്തെ നാലക്ഷരങ്ങൾ ഒന്നു തന്നെ ആയിട്ടുള്ള പല പാട്ടുകൾ ഉണ്ട്. ആ നാലക്ഷരങ്ങൾ തന്നെ വീണ്ടും വീണ്ടും എഴുതിയാൽ മാർക്കില്ല.
ഉദാഹരണത്തിനു “പൊന്നിൻപു’ എന്നു തുടങ്ങുന്ന 8 പാട്ടുകൾ ഉണ്ടെന്നിരിക്കട്ടെ. 8 തവണ ‘പൊന്നിൻപു’ എന്നെഴുതിയാൽ അതിൽ ഒരെണ്ണം മാത്രമേ പരിഗണിയ്ക്കുകയുള്ളു.

ഓരോ ഉത്തരങ്ങളും കഴിയുന്നതും വ്യത്യസ്തമാക്കാൻ ശ്രമിക്കുക.

അനാഗതശ്മശ്രു said...

3.ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍ (അജയനും വിജയനും )

5 കണ്ണുനീര്ത്തുള്ളിയെ (പണിതീരാത്തവീട്)

8. പഞ്ചവടിയിലെ മായാസീതയോ

Sherly Aji said...

Question-1
Answer
1) “കിലുകിൽ “ പബരം - കിലുക്കം
2) “കിലുകിലുക്കാം“ പെട്ടി ചിരിക്കും- Ennum Nanmakal
3) കിക്കിളികു“രുന്നു കുഞ്ഞ് തെന്നലെ - Chirikkudukka
4) “കിലുകിലും” കിലുകിലും കളി മരതോണി - നീലപൊന്മാൻ
5)“കുളിക്കുമ്പൊൽ“ ഒളിച്ചുഞാൻ- Achanum Baooayum.
6) “ മുകിലിൻ“ മകളെ - മകൾക്ക്

7) “ദേവരാഗ"മേ മേലെ - Prem Poojari
8) “ദേവഗായ“കാനെ ദൈവം ശപിച്ചു- Vilakku Vanggiya Veena
9) “ദേവാ ദേവാ” കലയാമിതേ - സോപാനം
10) “ ശാരദസ“ന്ധ്യക്ക് കുങ്കുമം ചാർത്തിയ - മൂർഖൻ
11) “സ്വർഗ്ഗഗായി“കേ ഇതിലേ ഇതിലേ - മൂലധനം
12) “സ്വരരാഗ സംഗീതമേ- Deepanggal Sakshi

പൊറാടത്ത് said...

4. a)നസീമ - വിജയശ്രീ
b)ദേവനായിക - കെ.ആർ.വിജയ
c)ക്ലാര - ഷീല
d)ത്രേസ്യാമ്മ - മിസ് കുമാരി
e)സരസ്വതി ദേവി - ശാരദ

Sherly Aji said...

Question-4

1) Naseema- Vijaya Sree
2) Devanayaki- K.R Vijaya
3) Klara - Sheela
4) Thressyama- Miss.Kumari
4) Swaraswthi Devi - Saradha

Sherly Aji said...

Question 10

1) Sanniyasini en punnyasramathil
2) Pranaski Njan verumoru Pamaranam
3) Sumangali Ne oormikkumo?
4) karimukil kattile Rajani than veetile

Kumar Neelakantan © said...

സൂപ്പർ ബോണസ് ചോദ്യത്തെ കുറിച്ചൊരു സംശയം...
പ്രേംനസീർ പ്രേംനവാസിനെ കേൾപ്പിക്കുന്ന പാട്ടു എന്നു പറയുമ്പോൾ പാടി കേൾപ്പിക്കുന്നതാണോ ഉദ്ദേശിച്ചത് അതോ മറ്റാരെങ്കിലും പാടിയത് കേൾപ്പിക്കുന്നു എന്നാണോ??

Sherly Aji said...

Question-2

1) Bramanadhan - Neeyoru sooryakandi - film - CHANDRAKANTHAM
2) P.B Sreenivas - Oodi pokum katte -Film - PORTER KUNJALI
3) Udayabhanu - chapala vyamohanggal - Film - RAMANAN
4) Kishore kumar - ABCD chettanu cd, aniyanu pedi- Film - AYODHYA
5) M.S Viswanadhan - Kannuneer thulliye Sthreeyodupamichha- Film - PANITHEERATHA VEEDU

അനാഗതശ്മശ്രു said...

4.

3) ഷീല
4) മിസ് കുമാരി
5) ശാരദ

ജോഷി said...

പ്രേംനസീർ പ്രേംനവാസിനെ കേൾപ്പിക്കുന്ന പാട്ട്‌ - എന്നുവെച്ചാൽ പ്രേംനസീർ പാടുന്നു, പ്രേംനവാസും സീനിലുണ്ട് എന്നു മതിയോ? അതോ ദാ കേൾക്ക് എന്നും പറഞ്ഞു പാടിക്കേൾ‌പ്പിക്കുന്നതു വേണോ?

Sherly Aji said...

question -6

A) ADIMAKAL
B) ODAYIL NINNU- Pattu
a) manathum Deivam ella mannilum Deivam ella.( prem nasser padunnu)

Sherly Aji said...

Question 9

Answer-PRASANAM GURUDHARAM

പൊറാടത്ത് said...

6(ബി) ഒരു സംശയം...
ഏത് പാട്ട് എന്നുള്ളതിന് നസീർ പാടുന്നതോ അതോ സത്യന്റെ സീനിലെ അശരീരിയോ വേണ്ടത്?

എതിരന്‍ കതിരവന്‍ said...

സൂപർ ബോണസ്:
പ്രേംനസീർ പാടുന്നു (എന്നുവച്ചാൽ പാടാൻ അറിയാവുന്ന ആമ്പിള്ളേർ പാടി റെക്കോർഡ് ചെയ്തത് സിനിമയിൽ പ്രേംനസീർ ‘പാടുന്നു’)പ്രേംനവാസിനോടാണ് പാടുന്നത്. ‘ദാ കേൾക്ക്’ എന്നൊരു മൂഡും അദ്ദേഹത്തിനുണ്ട്.

Kumar Neelakantan © said...

സൂപ്പർ ബോണസിനെ കുറിച്ച്

“എന്നുവച്ചാൽ പ്രേം നസീർ ചുണ്ട് അനക്കി പാടുന്നു, എന്നാണോ?. ആ സീനിൽ ഉള്ള പ്രേം നവാസിനോടാണ് പാടുകയും ചെയ്യുന്നത് എന്നല്ലേ?

എതിരന്‍ കതിരവന്‍ said...

പൊറാടത്ത്:
നസീർ പാടുന്നത് എതു പാട്ട് എന്നാണു ചോദ്യം. (ഇത് നസീർ സ്പെഷ്യൽ ക്വിസ് അല്ലെ? സത്യനെ ഒക്കെ ആരു മൈൻഡ് ചെയ്യുന്നു)

Sherly Aji said...

question -5

Answer- Kannu neer thulliye Sthreeyodupamichha kaavya Bhavane.( PANI THEERATHA VEEDU)

Kumar Neelakantan © said...

സൂപ്പർ ബോണസിനെ കുറിച്ച്

“എന്നുവച്ചാൽ പ്രേം നസീർ ചുണ്ട് അനക്കി പാടുന്നു, എന്നാണോ?. ആ സീനിൽ ഉള്ള പ്രേം നവാസിനോടാണ് പാടുകയും ചെയ്യുന്നത് എന്നല്ലേ?

ഭൂമിപുത്രി said...

ഇങ്ങിനെ ചോദിച്ച് ചോദിച്ച് ഗുരുക്കളെങ്ങാനും ഉത്തരം തന്നെ പറഞ്ഞുപോയാലോന്ന് വെച്ചല്ലേ..
ആ വേല കയ്യിലിരിയ്ക്കട്ടെ.
കതിരോരാരാഗുരു!

Kumar Neelakantan © said...

എന്തായാലും സൂപ്പർ ബോണസിന്റെ ചോദ്യത്തിന്റെ ആദ്യഭാഗം ഇതാ പിടിച്ചോളൂ..

11. ചിത്രം : ശ്രീരാമ പട്ടാഭിഷേകം.
ഗാനം ഏതെന്നുപറയണമെങ്കിൽ എന്റെ സംശയത്തിനു ഉത്തരം വേണം :)

Kumar Neelakantan © said...

ക്ഷമിക്കൂ സൂപ്പർ ബോണസിന്റെ (ചോദ്യം 12) ഉത്തരമാണ് ചിത്രം ശ്രീരാമ പട്ടാഭിഷേകം എന്ന ഞാൻ എഴുതിയത്

ബോണസും സൂപ്പർ ബോണസും സൂപ്പർ ഡ്യൂപ്പർ ബോണസും ഒക്കെ ആയപ്പോൾ കൺഫ്യൂഷൻ :)

ജോഷി said...

1.
A. പൊട്ടിപ്പോയ കീബോർഡിന്റെ ഇടതുവശം ഉപയോഗിച്ചുള്ള പാട്ടുകൾ

(1) [സ്വർഗ്ഗീയ]സുന്ദരനിമിഷങ്ങളേ…(പൂജ)
(2) [സ്വരരാഗ]ഗംഗാപ്രവാഹമേ…(സർഗ്ഗം)
(3) [യ യ യാ യാദവാ]…
(4) [അരയരയര]യോ കിങ്ങിണിയോ…
(5) [അ അ അ അ അ]ഴിമതി നാറപിള്ള…
(6) [അക്കരെയക്കരെ]…(ചെണ്ട)
(7) [ദേവീ ശ്രീദേവീ]…
(8) [ആകാശദീ]പങ്ങൾ…
(9) [ഡ ഡ ഡ ഡാഡീ]…(തകിലുകൊട്ടാമ്പുറം)
(10) [ദേവഗായ]കനെ ദൈവം…(വിലക്കുവാങ്ങിയ വീണ)
(11) [ദേവീ ദേവീ]…(ഒന്നിലധികം പാട്ടുകൾ; പ്രളയം; സമയമായില്ല പോലും)
(12) ]രാഗദേവ]നും നാദകന്യയും…
(13) [രാഗരാഗ]പ്പക്ഷീ…(ബെൻസ് വാസു)
(14) [രാഗസാഗര]മേ പ്രിയ ഗാനസാഗരമേ…
(15) [രാഗാർദ്ര]ഹംസങ്ങളോ…
(16) [വരവായ് വരവായ്]…
(17) [വാസരക്ഷേ]ത്രത്തിൻ…
(18) [വാസരസ]ങ്കല്പത്തിൻ..
(19) [വാ വാ ദേവാ ദേവാ]…
(20) [കക്കക്കക്ക കാവ]തിക്കാക്കേ…
(21) [കാക്കേ കാക്കേ] കൂടെവിടെ…
(22) [കാറ്റേ വാ കട]ലേ വാ…
(23) [കാറ്റേ വാ വാ]...

B. പൊട്ടിപ്പോയ കീബോർഡിന്റെ വലതുവശം ഉപയോഗിച്ചുള്ള പാട്ടുകൾ

(1) [ഒളിക്കുന്നു]വോ മിഴിക്കുമ്പിളിൽ…/ [ഒളിക്കുന്നു] എന്നാലുള്ളിൽ…
(2) [കിലുകിലു]ക്കം…
(3) [കിളി കിളി കിളി കിളി]… (അടിയ്ക്കടി)
(4) [കുക്കു കുക്കു കുക്കു കുക്കു കു]റുകും കുയിലേ…
(5) [കിലുകിൽ]പമ്പരം…
(6) [കൂ കൂ കൂ കൂ] തീവണ്ടി…(ഋതു)
(7) [ജില്ലു ജില്ലു നീ മുന്നിൽ മിന്നും]…
(8) [ജിൽ ജിൽ ജിൽ]…(സൂസി)
(9) [നില്ല് നില്ല് നില്ല്]… (തൊമ്മന്റെ മക്കൾ - പഴയത്)
(10) [പൂമുകിലൊ]രു പുഴയാകാൻ…
(11) [പൊന്നിൻ കി]നാവുകൾ…
(12) [പൊന്നിൽ കുളി]ച്ചു നിന്നു…
(13) [പൊന്നു പൊന്നു] താരകളാം…
(14) [പൊന്മുകിലിൻ പൂ]മടിയിലെ…
(15) [പൊൻപീലി]കൾ…
(16) [മിന്നും പൊന്നിൻ കി]രീടം…
(17) [മിന്നും പൊന്നും കി]രീടം ചാർത്തിയ…(ലൈൻബസ്)
(18) [മുന്നിൽ മൂ]കമാം…
(19) [ലില്ലിപ്പൂ പോ]ലെ…
(20) [ലില്ലിപ്പൂമി]ഴി…
(21) [ലൌലീ ലില്ലീ] ഡാലിയ…
(22) [കൊമ്പിൽ കിലുക്കും ] കെട്ടി…
(23) [പൊന്നിൽ കുളി]ച്ചു നിന്നു… / [പൊന്നിൽ കുളി]ച്ച രാത്രി…
(24) [ഉപ്പിനു പോ]കണ വഴിയേത്…
(25) [ഉമ്മിണി ഉമ്മിണി ഉ]യരത്ത്…

ബാക്കി ഉത്തരങ്ങൾ പിന്നാലേ....

ബിന്ദു കെ പി said...

ഇത്തവണ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഖേദപൂർവ്വം അറിയിക്കട്ടെ....
ഞാൻ ബിസിയാ‍ാ‍ാ‍ാ‍ാ‍ാ‍ാ...........

Kiranz..!! said...

ഒരറിയിപ്പ്..
ഏഴാം എപ്പിഡോസിന്റെ മാർക്കും വിശദാംശങ്ങളും സൈഡലമാരിയിൽ കാത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്..

എതിരന്‍ കതിരവന്‍ said...

Qn no 1 is a "moderation" one. It is intented for those who want to improve their 'grades'. No knowledge of songs is needed. Since "chillu" also has been included as one aksharam the possibilities are enormous.
Those who want to upgrade their marks- a golden opportunity!
Please try.

Indu said...

പിന്നെയും സംശയങ്ങള്‍ ...
1. "3.പ്രേംനസീർ ഡബിൽ റോളിൽ പാടി അഭിനയിച്ച പാട്ട്? ചിത്രം?"
പ്രേംനസീർ ഡബിൽ റോളിൽ ഗാനരംഗത്ത് ഉണ്ടായിരുന്നാല്‍ മതിയോ / രണ്ടു പേരും ഗാനരംഗത്ത്‌ പാടേണ്ടതുണ്ടോ ?
2. 6(b) -- സത്യനും പ്രേം നസീര്‍-ഉം അഭിനയിച്ച ചിത്രത്തില്‍ 'എ എം രാജ' പാടണംന്നുണ്ടോ? അദ്ദേഹം പാടാത്ത, സത്യനും പ്രേം നസീര്‍-ഉം അഭിനയിച്ച ഒരു ചിത്രത്തിലെ, പ്രേംനസീര്‍ പാടുന്ന ഒരു ഗാനം എഴുതിയാല്‍ മതിയോ? :)

പിന്നെയും സംശയങ്ങള്‍ ...
1. "3.പ്രേംനസീർ ഡബിൽ റോളിൽ പാടി അഭിനയിച്ച പാട്ട്? ചിത്രം?"
പ്രേംനസീർ ഡബിൽ റോളിൽ ഗാനരംഗത്ത് ഉണ്ടായിരുന്നാല്‍ മതിയോ / രണ്ടു പേരും ഗാനരംഗത്ത്‌ പാടേണ്ടതുണ്ടോ ?
2. 6(b) -- സത്യനും പ്രേം നസീര്‍-ഉം അഭിനയിച്ച ചിത്രത്തില്‍ 'എ എം രാജ' പാടണംന്നുണ്ടോ? അദ്ദേഹം പാടാത്ത, സത്യനും പ്രേം നസീര്‍-ഉം അഭിനയിച്ച ഒരു ചിത്രത്തിലെ, പ്രേംനസീര്‍ പാടുന്ന ഒരു ഗാനം എഴുതിയാല്‍ മതിയോ? :)
3. രണ്ടാം ചോദ്യത്തിലെ ഉത്തരങ്ങളില്‍, ബംഗാളി ഗായകന്‍ നിര്‍ബന്ധമാണോ?

എതിരന്‍ കതിരവന്‍ said...

Indu:

About Sathyan-Premnaseer:
Sathyan does not get a chance to sing, but Premnaseer gets it. That is the point. No need for A. M .Raja to be there.

About double role:
Prem naseer has to be in the scene.

Bengali singer? Yes, he should be there.

Scor for Quiz 7 is being revised.

എതിരന്‍ കതിരവന്‍ said...

Quiz 7 scor is being revised.

അനാഗതശ്മശ്രു said...

10.
4) കരിമുകില്ക്കാട്ടിലെ


11.

1)അന്നുനിന്റെ നുണക്കുഴി
2) ഇന്ദ്രവല്ലരി
3) കാളി ഭദ്രകാളി
5) സ്വ ര്ഗ്ഗനന്ദിനി


2.
കിഷോര്‍ കുമാര്‍ - ചേട്ടന്‍ കേഡി അനിയന്‍ പേടി
ബ്രഹ്മാനനദന്‍ - താമരപ്പൂ നാണിച്ചു
ഉദയഭാനു - വെള്ളിനക്ഷത്രമേ
ജോലിഅബ്രഹാം - ജയിക്കാനയി ജനിച്ചവന്‍
അയിരൂര്‍ സദാശിവന്‍ - അമ്മെ അമ്മെ അവിടുത്തെമുന്നില്‍

ജോഷി said...

2. (1) കെ. പി. ബ്രഹ്മാനന്ദൻ - നിൻ മണിയറയിലെ…(സി. ഐ. ഡി. നസീർ); (2) കിഷോർകുമാർ - എ. ബി. സി. ഡി. ചേട്ടൻ കേഡി…(അയോദ്ധ്യ); (3) പി. ബി. ശ്രീനിവാസ് – മാമലകൾക്കപ്പുറത്ത്…(നിണമണിഞ്ഞ കാല്പാടുകൾ); (4) കെ. പി. ഉദയഭാനു – വെള്ളിനക്ഷത്രമേ നിന്നെനോക്കി…(രമണൻ) & (5) ഉത്തമൻ - ഈശ്വരനെ തേടി പോണവരേ… (കാവ്യമേള)

3. പഞ്ചവർണ്ണക്കിളിവാലൻ …(കണ്ണപ്പനുണ്ണി)

4. (1) നസീമ – അറിയില്ല; (2) ദേവനായകി – കെ. ആർ. വിജയ; (3) ക്ലാര – ഷീല; (4) ത്രേസ്യാമ്മ – മിസ്. കുമാരി & (5) സരസ്വതിദേവി – ശാരദ

5. കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച…(പണിതീരാത്ത വീട്)

6. A. അടിമകൾ; B. ഓടയിൽ നിന്ന് – മാനത്തു ദൈവമില്ല… (എ. എം. രാജ – നസീർ പാടുന്നു); വണ്ടിക്കാരാ…(യേശുദാസ് – അശരീരി); C. സംഗീതമേ ജീവിതം…(കാവ്യമേള)

7. (1) സിതാർ - താമസമെന്തേ വരുവാൻ… (ഭാർഗ്ഗവി നിലയം); (2) ഗിറ്റാർ - കായാമ്പൂ കണ്ണിൽ വിടരും… (നദി); (3) വീണ – അറിയില്ല; (4) പിയാനോ –മായാജാലകവാതിൽ…(വിവാഹിത)

8. ക്ലൂ വരട്ടും

9. പ്രശ്നം ഗുരുതരം

10. (1) സന്യാസിനി നിന്റെ…; (2) പ്രാണസഖി ഞാൻ…; (3) സുമംഗലി നീ ഓർമ്മിക്കുമോ… & (4) മാനത്തെക്കായലിൽ…

11. (1) ക്ലൂ വരട്ടും; (2) ഇന്ദ്രവല്ലരി പൂ ചൂടിവരും… (ഗന്ധർവ്വക്ഷേത്രം); (3) കാളി ഭദ്രകാളി…(മറുനാട്ടിൽ ഒരു മലയാളി); (4) നക്ഷത്ര രാജ്യത്തെ… (ലങ്കാദഹനം); (5) സ്വർഗ്ഗനന്ദിനീ…( ലങ്കാദഹനം); (6) കസ്തൂരി മണക്കുന്നല്ലോ…(പിക്നിക്); (7) അശ്വതി നക്ഷത്രമേ…(ഡേഞ്ചർ ബിസ്കറ്റ്); (8) ക്ലൂ വരട്ടും; (9) ക്ലൂ വരട്ടും & (10) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…(ഭാര്യമാർ സൂക്ഷിക്കുക)

12. ക്ലൂ വരട്ടും

ജോഷി said...

2. (1) കെ. പി. ബ്രഹ്മാനന്ദൻ - നിൻ മണിയറയിലെ…(സി. ഐ. ഡി. നസീർ); (2) കിഷോർകുമാർ - എ. ബി. സി. ഡി. ചേട്ടൻ കേഡി…(അയോദ്ധ്യ); (3) പി. ബി. ശ്രീനിവാസ് – മാമലകൾക്കപ്പുറത്ത്…(നിണമണിഞ്ഞ കാല്പാടുകൾ); (4) കെ. പി. ഉദയഭാനു – വെള്ളിനക്ഷത്രമേ നിന്നെനോക്കി…(രമണൻ) & (5) ഉത്തമൻ - ഈശ്വരനെ തേടി പോണവരേ… (കാവ്യമേള)

3. പഞ്ചവർണ്ണക്കിളിവാലൻ…(കണ്ണപ്പനുണ്ണി)

4. (1) നസീമ – അറിയില്ല; (2) ദേവനായകി – കെ. ആർ. വിജയ; (3) ക്ലാര – ഷീല; (4) ത്രേസ്യാമ്മ – മിസ്. കുമാരി & (5) സരസ്വതിദേവി – ശാരദ

5. കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച…(പണിതീരാത്ത വീട്)

6. A. അടിമകൾ; B. ഓടയിൽ നിന്ന് – മാനത്തു ദൈവമില്ല… (എ. എം. രാജ – നസീർ പാടുന്നു); വണ്ടിക്കാരാ…(യേശുദാസ് – അശരീരി); C. സംഗീതമേ ജീവിതം…(കാവ്യമേള)

7. (1) സിതാർ - താമസമെന്തേ വരുവാൻ… (ഭാർഗ്ഗവി നിലയം); (2) ഗിറ്റാർ - കായാമ്പൂ കണ്ണിൽ വിടരും… (നദി); (3) വീണ – അറിയില്ല; (4) പിയാനോ –മായാജാലകവാതിൽ…(വിവാഹിത)

8. ക്ലൂ വരട്ടും
9. പ്രശ്നം ഗുരുതരം

10. (1) സന്യാസിനി നിന്റെ…; (2) പ്രാണസഖി ഞാൻ…; (3) സുമംഗലി നീ ഓർമ്മിക്കുമോ… & (4) മാനത്തെക്കായലിൽ…

11. (1) ക്ലൂ വരട്ടും; (2) ഇന്ദ്രവല്ലരി പൂ ചൂടിവരും… (ഗന്ധർവ്വക്ഷേത്രം); (3) കാളി ഭദ്രകാളി…(മറുനാട്ടിൽ ഒരു മലയാളി); (4) നക്ഷത്ര രാജ്യത്തെ… (ലങ്കാദഹനം); (5) സ്വർഗ്ഗനന്ദിനീ…( ലങ്കാദഹനം); (6) കസ്തൂരി മണക്കുന്നല്ലോ…(പിക്നിക്); (7) അശ്വതി നക്ഷത്രമേ…(ഡേഞ്ചർ ബിസ്കറ്റ്); (8) ക്ലൂ വരട്ടും; (9) ക്ലൂ വരട്ടും & (10) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…(ഭാര്യമാർ സൂക്ഷിക്കുക)

12. ക്ലൂ വരട്ടും

ഭൂമിപുത്രി said...

ഇന്ദൂന്റെ ചോദ്യങ്ങൾക്കും മാസറ്ററുടെ വിശദീകരണങ്ങൾക്കും പ്രത്യേകനന്ദി.
എന്റെ ഒന്നുരണ്ടു പ്രതിസന്ധികൾ ഇതോടെ നീങ്ങിക്കിട്ടി.:-)

ഭൂമിപുത്രി said...

"Sathyan does not get a chance to sing, but Premnaseer gets it"
എന്നാൽ‌പ്പിന്നെ ഇതൊന്നുകൂടി വ്യക്തമാക്കുമോ?
സത്യൻ പാട്ടൊന്നും കിട്ടാതെ വിഷണ്ണനായി ഇരുന്നാൽ മതീല്ലൊല്ലേ? അതോ കൺസലേഷനായി അശരീരിയെങ്കിലും കിട്ടണമെന്നുണ്ടോ??

പൊറാടത്ത് said...

1.പൊട്ടിയ കീബോഡിന്റെ ഇടത്തേ വശം
a)ശാരദരജനീ ദീപം (പഞ്ചതന്ത്രം)
b)ശാരദസന്ധ്യക്ക് (മൂർഖൻ)
c)ദേവഗായകനെ (വിലയ്ക്കു വാങ്ങിയ വീണ)
d)സ്വരരാഗ രൂപിണി (കാവ്യമേള)
e)ദേവീ ശ്രീദേവീ (കാവ്യമേള)
f)ദേവരാഗ ദൂതികേ (കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം)
g)ദേവ ദേവ (പട്ടണത്തിൽ സുന്ദരൻ)
h)സ്വരരാഗ സംഗീതമേ ( ദീപങ്ങൾ സാക്ഷി)
i)ശ്രീ ശാരദ (സംഗീത സംഗമം)
j)ശ്രീ സരസ്വതി (സർഗ്ഗം)
k)സ്വരരാഗമേ (രാക്കുയിലിൻ രാഗസദസ്സിൽ)

നിരക്ഷരന്‍ said...

കാണാന്‍ വൈക്കിപ്പോയി.

പതിവുപോലെ ബി.ജി.എം. ഉത്തരങ്ങള്‍ ദാ പിടിച്ചോ...

10.

1.സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
2.പ്രാണസഖി ഞാന്‍ വെറുമൊരു
3.സുമംഗലീ നീ ഓര്‍മ്മിക്കുമോ
4.കരിമുകില്‍ കാട്ടിലെ രജനിതന്‍ മേട്ടിലെ

ഇന്റെമ്മോ 11ല്‍ 1 ചോദ്യത്തിലെ മാനറിസം കണ്ട് ചിരിച്ച് ചിരിച്ച് വയറ്റില് നീരുവീണു :)

പൊറാടത്ത് said...

1.വലതുവശം
a)മുകിലിൻ മകളെ (മകൾക്ക്)
b)ജിക്ക് ജില്ല് (കിങ്ങ് സോളമൻ)
c)കിളി കിളി പൈങ്കിളി (യൗവനം ദാഹം)
d)കൊക്കൊക്കൊകോഴീ (സ്പീഡ്)
e)കിലുകിലുക്കാം ചെപ്പേ (പ്രിയപ്പെട്ട കുക്കു)
f)കൂഹൂ കൂഹൂ കുക്കു കുയിലേ (ദ കാമ്പസ്)
g)കുഹൂ കുഹൂ (മുഖ്യമന്ത്രി)
h)കുക്കു കുക്കു കുറു (വാൽക്കണ്ണാടി)
i)കിക്കിളി കിളി (ഹൈവേ)
j)കുളിക്കുമ്പോൾ ഒളിച്ചു (അച്ഛനും ബാപ്പയും)
k)കിലുകിൽ പമ്പരം (കിലുക്കം)
l)കിലും കിലു കിലും (നീലപ്പൊന്മാൻ)

ഇനിയും കാണും. തൽക്കാലം ഇത്രേം മതി.

പൊറാടത്ത് said...

2)
a)പി.ബി. ശ്രീനിവാസൻ - ഓടിപോകും കാറ്റേ(പോർട്ടർ കുഞ്ഞാലി)
b)ബ്രഹ്മാനന്ദൻ - ചിരിക്കുമ്പോൾ നീയൊരു (ചന്ദ്രകാന്തം)
c)കെ.പി.ഉദയഭാനു - ചപലവ്യാമോഹങ്ങള്‍ (രമണൻ)
d)കിഷോർ കുമാർ - ഏബിസിഡി ചേട്ടൻ കേഡി (അയോദ്ധ്യ)
e) ജോളി അബ്രഹാം - ജയിക്കാനായ് ജനിച്ചവൻ ഞാൻ (ചട്ടമ്പി കല്യാണി)

പൊറാടത്ത് said...

5. കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ
അഭിനന്ദനം..നിനക്കഭിനന്ദനം.. അഭിനന്ദനം ..അഭിനന്ദനം.. അഭിനന്ദനം...

“ശരിയാണ്... അതൊരു ചിപ്പിയില്‍ വീണാല്‍ വൈഢൂര്യമാകുന്നു..പൂവില്‍ വീണാല്‍ പരാഗമാകുന്നു.. തൊടരുത്.. എടുത്തെറിയരുത്“

“അതേ.. അതേ.. ആ നീര്‍ക്കുമിളിലേക്കു നോക്കിനിന്നാല്‍
പ്രകൃതി മുഴുവന്‍ പ്രതിബിംബിക്കുന്നതു കാണാം..
തൊടരുത്.. അതിട്ട് ഉടയ്ക്കരുത്...“


കിസ്സ്മാഷേ... എനിക്ക് രോമാഞ്ചം വരുന്നു... :)

പൊറാടത്ത് said...

6.
a)ചിത്രം - അടിമകൾ
b)മാനത്ത് ദൈവമില്ല - ഓടയിൽ നിന്ന് (പാടിയത് എ.എം. രാജ)

പൊറാടത്ത് said...

8.
a) പഞ്ചവടിയിലെ വിജയശ്രീയോ

പൊറാടത്ത് said...

7.
a)സിത്താർ - താമസമെന്തെ..

c)വീണ - പഞ്ചവടിയിലെ മായാ സീതയോ (ലങ്കാ ദഹനം)

പൊറാടത്ത് said...

11.
a)അന്നു നിന്റെ കവിളിത്ര തുടുത്തിട്ടില്ല.

ഭൂമിപുത്രി said...

1 Q W E R T Y
ASDFG
ZXCV
1RAGASAGA..RA-KALITHOZHAN
2.ARAYARA.YO-SNEHATHINTEMUKHANGAL
3.RAGARDRA-KAAMAM KRODHAM MOHAM
4.RAGADEVA-AMMA
5.SWARARAGA-SARGAM
6.SWARGA..AYIKE-MOOLADHANAM
7.SARVARA..JYA-ANUBHAVANGAL PALICHAKAL
8.ARAAREE RAAREE-MIZHIYORANGALIL
9.DEVEE SREEDEVEE-KAAVYAMELA
10.DEVEE DEVEE -SAMAYAMAAYILLA POLUM
11.DADADA DADDY-THAKILUKOTTAAMPURAM
12.WATER WATER-AMMAKKORUMMA
13.YADAYADA..HI-SREE GURUVAYURAPPAN
14.YADEVISAR.VA-AGNIPARVATHAM
15.YAYAYA YADAVA-DEVARAGAM




UIOP
HJKL
BNM

1.KULIKUMBOL-ACHANUM BAPPAYUM
2.KUNJIKKILI-INDRAJAALAM
3.KUNJUKUNJU-KANAKACHIANGA
4.BHUMIKKU BAR..MMA -PICKPOCKET
5.PONNIN POO -HARISCHANDRA
6.PONNIL KULI..CHA-SINDOORA CHEPPU
7.PULI PULI -NAIRU PIDICHA PULIVAAL
8.PULLIPOONKU..YIL-PAI BROTHERS
9.ONNUM ONNUM-ADUKKAANENTHELUPPAM
10.UMMINI UMMINI-BALYAKAALASAKHI
11.KUNJIKKUNJO..MANA-JANANI
12.NILLU NILLU-CID
13.JIK JIK-SNEHATHINTE MUKHANGAL
14.JIL JIL-SUSIE
15.KILUKILUKKUM-GULUMAAL
16.MINNUM PONNIN-NEELAKKUYIL
17BOLO BOL-CI MAHADEVAN ANCHADI NALINCHU
18.BUL BUL-SANDHYAKKU VIRINJA POOVU.
19.HIP HOP-BIG B
20.MUNNILMOO..KA-JAIL

2.
1പി..ബി.ശ്രീനിവാസ്-മാമലകൾക്കപ്പുറത്ത്
2.ബ്രഹ്മാനന്ദൻ-മാനത്തെക്കായലിൽ
3.ഉത്തമൻ-ഈശ്വരനേത്തേടിതേടി
4.കിഷോർക്കുമാർ-എബിസിഡി
5.കെ.പി.ഉദയഭാനു-ചുടുകണ്ണീലാരെൻ


3 ഇന്ദുലേഖേ-തിരിച്ചടി

4.
1.നസീമ-വിജയശ്രീ
2.ദേവനായകി-കെ.ആർ.വിജയ
3.ക്ലാര-ജയഭാരതി
4.ത്രേസ്യാമ്മ-മിസ്.കുമാരി
5.സരസ്വതി ദേവി-ശാരദ

5.കണ്ണുനീർത്തുള്ളിയേ-പണിതീരാത്തവീട്

6 A-അടിമകൾ-ഇന്ദുമുഖീ
B.മാസ്റ്റരുടെ സംശയനിവാരണം വന്നിട്ടിതെഴുതാം
C-ആദിപരാശക്തി-പുന്നാപുരം കോട്ട-യേശുദാസ്,പി.ബി.ശ്രീനിവാസ്,പി.ലീല/സുശീല/മാധുരി
7.1. സിതാർ-താമസമെന്തേ-ഭാർഗ്ഗവീനിലയം,പ്രഭാതം വിടരും-വെളുത്ത കത്രീന
2.ഗിറ്റാർ-കായാംബൂ-നദി
3. വീണ-സ്വർണത്താമര-ശകുന്തള
4.പിയാനോ-മായാജാലക-വിവാഹിത

8.
1.പത്മവ്യൂഹം-പഞ്ചവടിയിലെ..
2...
3....

9.പ്രശ്നം ഗുരുതരം

10.
1.സന്യാസിനീ
2.പ്രാണസഖി
3.സുമംഗലീ
4.കരിമുകിൽക്കാട്ടിലെ

11.
1അന്നുനിന്റെ നുണക്കുഴി
2.ഇന്ദ്രവല്ലരി
3.കാളീഭദ്രകാളീ
4ദേവലോകരഥവുമായ്
5.സ്വർഗനന്ദിനി
6കസ്തൂരി മണക്കുന്നല്ലൊ
7.അശ്വതീനക്ഷത്രമേ
8.ഉത്തരാസ്വയംവരം
9.ഹൃദയസരസ്സിലെ
10ചന്ദ്രികയിലലിയുന്നു

12.ശ്രീരാമ പട്ടാഭിഷേകം-വത്സ സൌമിത്രേ കുമാരാ

കാളിന്ദി said...

ഞാൻ കാളിന്ദി. ആദ്യമായാണ് ഈ ഒരു സാഹസത്തിനു പുറപ്പെടുന്നത്.ഒന്നു ശ്രമിക്കാല്ലേ
1.കിലും കിലു കിലും
2.ഇനി ഒന്നു
3.കിളി കിളി /പടയോട്ടം
4.കുഞ്ഞു കുഞ്ഞു/ന്യുസ് പേപ്പർ ബോയ്
5.പൊന്നിൽ കുളിച്ചു
6.മിന്നും പൊന്നിൻ/സർഗ്ഗം


1.രാഗദേവനും/ചമയം
2.രാഗ സാഗരമേ/സത്യവാൻ സവിത്രി
3.രാഗ രാഗ പക്ഷി/ബെൻസ് വാസു
4.രാരീരാരാരോ/ടാക്സി ഡ്രീവർ
5.രാവേറയായി പൂവേ
6.ദേവരാഗമേ/പ്രേം പൂജാരി

2. ബ്രഹ്മാനന്ദൻ, മാർക്കോസ്
3.കുഞ്ഞാലി മരയ്ക്കാർ
4.
3.ഷീല
4.ശാരദ
6. c.സ്വപ്നങ്ങൾ സ്വപ്നങ്ങളെ സിനിമ കാവ്യമേള

9. ശേഷം കായ്ചയിൽ
10
1. സന്ന്യാസിനി
2.

4. കരിമുകിൽ കാറ്റിലെ

കാളിന്ദി said...

മൂന്നാമത്തെ ചൊദ്യത്തിന്റ് പാട്ട് / ആറ്റിനക്കരെ

Sherly Aji said...

Question -1
Answer
1) Devavahini theera bhoomiyil
2) Devasenapathi sangeetha priya
3) Da da da dady ma ma mummy
4) olikunu vo mizhikumpilil

Sherly Aji said...

Question 8

Answer

1) Panchavadiyile Film - Padmvyuham

question-11
1) Annu nintte kavilithra chumannittilla
2) Indravallri poochoodi varum
8) Uthraaswayamvarm kadhakali kanuvan

Question - 7

Answer

1) Thrichhevadikalil archhanakkuvann - Film DHARMAYUDHAM

Sherly Aji said...

Question - 12

Film - Sree Rama charitham- asong MAMA tharuni

Sherly Aji said...

Question -11
6) Kasthoori Manakkunnallo

Indu said...

1.
right side

1)'പൊന്‍മുകിലിന്‍' പൂമടിയിലെ (അരങ്ങും അണിയറയും)
2)'കൂഹു കൂഹു' കുയിലുകള്‍ (ഗന്ധര്‍വ്വ ക്ഷേത്രം)
3)'മിന്നും പൊന്നിന്‍'കിരീടം (നീലക്കുയില്‍)
4)'കിളികിളി' പരുന്തിനു (അഗ്നിപുത്രി)
5)'കുളിക്കുമ്പോള്‍' ഒളിച്ചു ഞാന്‍ കണ്ടു (അച്ഛനും ബാപ്പയും)
6)'ജില്‍ ജില്‍ ജില്‍' തുമ്പികളേ (സൂസി)
7)'പൊന്നു പൊന്നു' താരകളാം (നിധി)
8)'കുഞ്ഞിക്കിളി'യേ കൂടെവിടെ (ഇന്ദ്രജാലം)
9)'പൊന്നും നൂലില്‍' (പാട്ടിന്റെ പാലാഴി)
10)'കുഞ്ഞു കുഞ്ഞു' നാളില്‍ (കനകച്ചിലങ്ക)
11)'പൊന്നിന്‍ പൂ'മേട (ഹരിശ്ചന്ദ്ര)
12)'മുന്നില്‍ മൂ'കമാം (ജയില്‍)
13)'പൊന്നില്‍ കുളി'ച്ച രാത്രി (സിന്ദോരച്ചെപ്പ്)
14)'കുക്കു കുക്കു'കുയിലേ (നക്ഷത്രങ്ങള്‍ പരയാതിരുന്നത്)
15)'പുലി പുലി പുള്ളിപ്പുലി' (നായരു പിടിച്ച പുലിവാല്‍)
16)'പീലിക്കൊമ്പില്‍' (ഹൈജാക്ക്)
17)'കിലുകിലുക്കും' (സ്കൂള്‍ മാസ്റ്റര്‍)
18)'പുള്ളിപ്പുലി' പോലെ (ബലപരീക്ഷണം)
19)'മിന്നും പൊന്നു'രുക്കി (നാടന്‍ പെണ്ണും നാട്ടുപ്രമാണിയും)
20)'പുള്ളിപ്പൂങ്കു'യില്‍ (പൈ ബ്രദേര്‍സ്)
21)'മുകില്‍ പൊ'യ്കയില്‍ (അനുവാദമില്ലാതെ)
22)'കിലുകില്‍ കിലുകില്‍' കിലുക്കാംപെട്ടി (കടംകഥ)

left side
1)'സ്വരരാഗ'രൂപിണി (കാവ്യമേള)
2)'രാഗാര്‍ദ്ര' ഹംസങ്ങളോ (കാമം ക്രോധം മോഹം)
3)'അക്കരെ അക്കരെ ' അമ്പലമുറ്റത്ത് (ചെണ്ട)‍
4)'ദേവീ ശ്രീദേവീ' (കാവ്യമേള)
5)'യ യ യായ യാദവാ' (ദേവരാഗം)
6)'സ്വര്‍ഗ്ഗവാ'തില്‍ തുറന്നു തന്നൊരു (കാണാത്ത വേഷങ്ങള്‍)
7)'ദേവ ദേവ'കലയാമിതേ (സോപാനം)
8)'സ്വരരാഗ'മായ് (പച്ചവെളിച്ചം)
9)'സ്വര്‍ഗ്ഗസ'ങ്കല്പത്തിന്‍ (വെള്ളം)
10)'സ്വര്‍ഗ്ഗഗാ'യികേ (മൂലധനം)
11)'ദേവ രാഗ'ദൂതികേ(കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം)
12)'സ്വര്‍ഗ്ഗസാഗര'ത്തില്‍ നിന്നു (മനുഷ്യപുത്രന്‍)
13)'ദേവരാഗ'മേ (പ്രേം പൂജാരി)
14)'രാഗദേവ'നും (ചമയം)
15)'രാഗസാഗര'മേ (സത്യവാന്‍ സാവിത്രി)
16)'സ്വരരാഗ'മേ (രാക്കുയിലിന്‍ രാഗസദസ്സില്‍)
17)'സ്വര്‍ഗ്ഗീയ' സുന്ദരനിമിഷം (പാരല്ലല്‍ കോളേജ്)
18)'സ്വര്‍ഗ്ഗസാഗര'ത്തില്‍ (ഉത്തരദേശം)
19)'ആകാശദീ'പമേ (ചിത്രമേള)
20)'ആകാശവീ'ഥിയില്‍ (തളിരുകള്‍)
21)'കാറ്റേ കാറ്റേ' (ഊമക്കുയില്‍)
22)'കാറ്റേ വാ വാ' (ഉത്തരകാണ്ഡം)
23)'കാറ"