Tuesday, January 26, 2010

MSL-ക്വിസ് - എപ്പിസോഡ്#8

അറുനൂറിലേറെ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയ ആ മഹാനടന് സമർപ്പിച്ചു കൊണ്ട് ക്വിസിന്റെ 8ആം എപ്പിസോഡ് ഇവിടെ ആരംഭിക്കുന്നു.എല്ലാവർക്കും വിജയം ആശംസിക്കുന്നതിനോടൊപ്പം റിപ്പബ്ലിക് ദിനത്തിന്റെ സന്തോഷവും പങ്കുവയ്ക്കുന്നു.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വെള്ളി (29/01/2010‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.ശനി(30/01/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
6.ഇത്തവണത്തെ സമ്മാനം 3,7,17 എന്നീ ശരിയുത്തരമെഴുതുന്നവർക്കാണ്.ശരിയാക്കേണ്ട ചോദ്യങ്ങൾ 1,4,10.ഈ ചോദ്യങ്ങളുടെ ഉത്തരം മൂന്നാമതും,ഏഴാമതും, പതിനേഴാമതുമായി ശരിയായി അയക്കുന്നവർക്ക് സമ്മാനം ഓരോ പുസ്തകങ്ങൾ.പുസ്തകങ്ങളുടെ ലിസ്റ്റ് സൈഡ് ബാറിലുണ്ട്.സമ്മാനാർഹർക്ക് ഒരു പുസ്തകം തിരഞ്ഞെടുക്കാം.

ചോദ്യങ്ങൾ

1.ഒരു ക്വിസ് മത്സരാർത്ഥി ഒരു ദുർബ്ബലനിമിഷത്തിൽ(പ്രത്യേകിച്ചും ക്വിസ് 7ന്റെ സ്കോർ ബോർഡ് കാണാതെ സ്വയം മാർക്ക് കൂട്ടി പ്രാന്തായപ്പോൾ)പൊട്ടിച്ചതാണ് മുകളിൽ കാണിച്ചിരിക്കുന്ന കീബോർഡ്.രണ്ടായി പിളർന്നു പോയിരിക്കുന്നു അത്.സ്വസ്ഥത കൈവന്നപ്പോൾ മനസ്സിലായത് പൊട്ടിയെങ്കിലും ഓരോ ഭാഗവും പ്രത്യേകം ഉപയോഗിക്കാമെന്നാണ്.ഇടതു ഭാഗത്തേയും വലതുഭാഗത്തേയും അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് നാലു സിനിമാഗാനങ്ങൾ വീതം എഴുതുക. നാലക്ഷരമെങ്കിലും ഉള്ളവ. ഒരുത്തരത്തിനു ഒരു മാർക്കു വീതം,ആകെ 8 മാർക്ക്. ഒരു ഭാഗത്തു നാലിൽ കൂടുതൽ എഴുതുകയാണെങ്കിൽ അവയ്ക്ക് ഓരോന്നിനും രണ്ടു മാർക്കു വീതം.
സൂചനയില്ല:-  സൂചനകൾ ആവശ്യത്തിനു തന്നു കഴിഞ്ഞു. ഈ ചോദ്യത്തിനു ക്ലൂവിനു ശേഷം മാർക്കു കുറയ്ക്കുന്നതല്ല.

ഉത്തരങ്ങൾ (നാലെണ്ണം മാത്രം )
വലതുഭാഗം
1. ദേവീ ശ്രീദേവീ
2. വരവായീ
3.സ്വർഗ്ഗസാഗര
4. അരയരയരയ്(ഓ)
ഇടതുഭാഗം
1.കുളിക്കുമ്പോൾ
2. കൊമ്പിൽ കിലുക്കും
3.കിലുകിലും
4.മിന്നും പൊന്നിൻ
2.പ്രേംനസീറിനു വേണ്ടി പാടിയ അഞ്ചു ഗായകർ ആരൊക്കെ? (യേശുദാസ്, ജയചന്ദ്രൻ , എ എം.രാജ, കമുകറ പുരുഷോത്തമൻ എന്നിവർ അല്ലാതെ). ഇതിലൊരാൾ ബെംഗാളിയാണ്. എതൊക്കെ പാട്ടുകൾ? (5 മാർക്ക്)
സൂചന:-മറ്റു ഗായകർ ഇവർ ആരെങ്കിലുമൊക്കെ ആയിരിക്കുകയില്ലേ?എം. ജി. ശ്രീകുമാർ, ജി. വേണുഗോപാൽ,  പി. ബി ശ്രീനിവാസ്, ബ്രഹ്മാനന്ദൻ,  ഉദയഭാനു, ശ്രീകാന്ത്, ജോളി അബ്രഹാം, ഉത്തമൻ, ഗോകുലബാലൻ, അയിരൂർ സദാശിവൻ, പട്ടണക്കാട് പുരുഷോത്തമൻ, ബാലമുരളീകൃഷ്ണ, എൽ.പി. ആർ. വർമ്മ……ആ ബെംഗാളി ഹിന്ദിയിൽ കുറേ പാടിനടന്നിട്ടുണ്ട്.

ഉത്തരങ്ങൾ
1. ജോളി എബ്രഹാം –ജയിക്കാനായ് ജനിച്ചവൻ
2. ബ്രഹ്മാനന്ദൻ-താമരപ്പൂ നാണിച്ചു
3. പട്ടണക്കാട് പുരുഷോത്തമൻ- പഞ്ചമി ചന്ദ്രികേ
4. ഉദയഭാനു-ചപലവ്യാമോഹങ്ങളാനയിക്കും
5.കിഷോർ കുമാർ- എ ബി സി ഡി ചേട്ടൻ കേഡി
3.പ്രേംനസീർ ഡബിൽ റോളിൽ പാടി അഭിനയിച്ച പാട്ട്? ചിത്രം? (4 മാർക്ക്)
സൂചന:-രാമായണത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരാണ് സിനിമയ്ക്ക്.  
ഉത്തരം :- ’മഞ്ഞലച്ചാർത്തിലെ‘-ചിത്രം ആരണ്യകാണ്ഡം
4. അബ്ദുൽ ഖാദറിനു പ്രേംനസീർ ആകാമെങ്കിൽ നായികമാർക്കും അതാകാമല്ലൊ. പല നായികമാരും പേരു മാറ്റിയാണ് എത്തിയത്. പ്രേം നസീറിന്റെ നായികമാരായ ഇവരുടെ യഥാർത്ഥ പേരുകൾ ഇവയാണ്. ആരാണിവർ? (5 മാർക്ക്)

1.നസീമ
2.ദേവനായകി
3.ക്ലാര
4.ത്രേസ്യാമ്മ
5.സരസ്വതി ദേവി
സൂചനകൾ 
1. മരിച്ചുപോയി. ആത്മഹത്യ. 
2. തമിഴിൽ തുടങ്ങി, ഡബ്ബിങ് വേണ്ട. 
3. പിന്നെയും അഭിനയം തുടങ്ങി 
4. പൈങ്കിളി ആയിരുന്നെങ്കിലും ഒന്നാം ക്ലാസ് അഭിനയം. 
5. ‘റാഹേൽ’ എന്ന പേരിലാണ് ആദ്യസിനിമയിൽ എത്തിയത്.

ഉത്തരങ്ങൾ
1. നസീമ-വിജയശ്രീ
2.ദേവനായകി-കെ. ആർ. വിജയ
3.ക്ലാര-ഷീല
4.ത്രേസ്യാമ്മ-മിസ് കുമാരി
5. സരസ്വതി ദേവി-ശാരദ
5. ഈപാട്ടു സീനിൽ പ്രേംനസീറാണ്, പക്ഷേ അദ്ദേഹം പാടുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട് താനും. ഏതു പാട്ട്? (4 മാർക്ക്)
സൂചന:-സംഗീതസംവിധായകൻ തന്നെ പാടുന്നു.

ഉത്തരം :- ‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച…….‘. ഇതിൽ “തൊടരുത്..എന്നൊക്കെയുള്ള പ്രസ്താവന പ്രേം നസീർ തന്നെ പറയുന്നു.
6. പ്രേം നസീർ സിനിമകളിലൊക്കെ നിരവധി പാട്ടുകൾ അദ്ദേഹം തന്നെ പാടി അഭിനയിക്കാറാണു പതിവ്.
A. ഈ ചിത്രത്തിൽ സത്യൻ രണ്ടു പാട്ടും അടൂർ ഭാസി ഒരു പാട്ടും പാടുന്നു, സീനിൽ. ഈ സിനിമയിൽ പ്രേം നസീർ ഉണ്ടെങ്കിലും പാട്ടൊന്നുമില്ല അദ്ദേഹത്തിന്. ഒരു ‘അശരീരി’ സീനിൽ പ്രത്യക്ഷപ്പെടുന്നതു മാത്രം. എതു സിനിമ?
B. ഈ ചിത്രത്തിൽ യേശുദാസും എ. എം. രാജയും ഓരോ പാട്ടു വീതം പാടുന്നു, സിനിമയിൽ സത്യൻ ഉണ്ടെങ്കിലും പാടുന്നില്ല, സീനിൽ അശരീരി മാത്രം. മറ്റേ പാട്ട് പ്രേം നസീർ പാടുന്നു. ഏതു ചിത്രം? പാട്ട്?
C. അഞ്ചു പ്രശസ്തഗായകർ പാടിയെന്ന അപൂർവ്വതയുള്ളതാണ് ഈ പാട്ട്. അതിൽ യേശുദാസ് പാടിയഭാഗം അവതരിപ്പിയ്ക്കുന്നത് പ്രേംനസീർ. എതു പാട്ട്?
(2 മാർക്കു വീതം)
സൂചനകൾ 
A.  ഷീലയും ശാരദയുമുണ്ട് ഈ സിനിമയിൽ 
B. കെ. ആർ. വിജയ നായിക 
C. വടക്കൻ പാട്ട് സിനിമ. നൃത്തരംഗം 

ഉത്തരങ്ങൾ :-
A. അടിമകൾ (സത്യൻ ‘താഴം പൂ മണമുള്ള‘, ‘മാനസേശ്വരീ മാപ്പു തരൂ‘ എന്നിവയും അടൂർ ഭാസി ‘നാരായണം ഭജേ’ യും പാടുന്നു. പ്രേം നസീറിനു “ഇന്ദുമുഖീ          എന്ന പാട്ട്  അശരീരി ആയി മാത്രം).
B. ഓടയിൽ നിന്നു്. പാട്ട്: ‘മാനത്തു ദൈവമില്ല‘
Cആദിപരാശക്തി (ചിത്രം-പൊന്നാപുരം കോട്ട). യേശുദാസ്, പി. ബി. ശ്രീനിവാസ്, പി. സുശീല, പി. ലീല, മാധുരി എന്നിവർ പാടി.
7. പാട്ടിനനുസരിച്ച് ധാരാളം സംഗീതോപകരണങ്ങൾ പ്രേംനസീർ രംഗത്ത് ഉപയോഗിച്ചിട്ടുണ്ട്. താഴെപ്പറയുന്ന ഉപകരണങ്ങൾ ഏതൊക്കെ മുഴുവൻ പാട്ടുകളിലും അദ്ദേഹം കൈകാര്യം ചെയ്തു? (4 മാർക്ക്)
1. സിതാർ
2.ഗിറ്റാർ
3. വീണ
4.പിയാനോ
സൂചനകൾ:- 
1.യേശുദാസിനു ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എന്നു കേട്ടിട്ടുണ്ട്. 
2. വള്ളം, വെള്ളം, രാത്രി 
3. കന്യകയോട് ചോദ്യങ്ങൾ 
4. ഹിന്ദി സിനിമയുടെ റീമേക്ക്. അവിടെ സുനിൽ ദത്ത്.

ഉത്തരങ്ങൾ :-
1. സിതാർ-താമസമെന്തേ വരുവാൻ
2. ഗിറ്റാർ-കായാമ്പൂ കണ്ണിൽ വിടരും
3.വീണ-സ്വർണ്ണത്താമരയിതളിലുറങ്ങും
4.പിയാനോ-മായാജാലകവാതിൽ തുറക്കും
8.പോപുലാരിറ്റി കൂടിയതിന്റെ ദൃഷ്ടാന്തമാണ് നടന്റെ പേര് സിനിമാപ്പേരിൽ ഉൾക്കൊള്ളിക്കുന്നത് (‘പ്രേം നസീറിനെ കാണാനില്ല‘). പല സിനിമാഗാനങ്ങളിലും നസീർ/പ്രേം നസീർ എന്ന പേർ ഉപയോഗിച്ചിട്ടുണ്ട്. മൂന്നെണ്ണം എഴുതുക. (6മാർക്ക്)
സൂചനകൾ:- 
1. കുറ്റവാളികളുടെ ഇംഗ്ലീഷ് പേര് സിനിമയ്ക്ക്. ജയ് ജയ് മധു ജയ് ജയ് ഉമ്മർ എന്നൊക്കെയുമുണ്ട് ഈ പാട്ടിൽ 
2. വിജയശ്രീയുടെ പേരുമുണ്ട്. 
3. പ്രേംനസീറിനെ കാണേണ്ടേ?

ഉത്തരങ്ങൾ :-
1. ദൈവം വന്നു വിളിച്ചാൽ-ക്രിമിനത്സ്
2.പഞ്ചവടിയിലെ വിജയശ്രീയോ-പഞ്ചവടി
3. പുന്നാരമോനേ- പല്ലവി
9. ഇത് എതു സിനിമയിൽ നിന്ന്? (4 മാർക്ക്)

ഡൗൺലോഡ്
സൂചന:-എല്ലാ കാര്യങ്ങളും തന്നെ ചെയ്യുന്ന ഒരു സംവിധായകന്റെ സിനിമ.
ഉത്തരം :- പ്രശ്നം ഗുരുതരം


10. ഏതൊക്കെ പാട്ടുകളുടെ ബി. ജി. എം? (8 മാർക്ക്)
1.
ഡൗൺലോഡ്
2.
ഡൗൺലോഡ്
3.
ഡൗൺലോഡ്
4.
ഡൗൺലോഡ്
സൂചനകൾ:- 
1. പെണ്ണ് ആശ്രമത്തിലോ മറ്റോ ആണ്. 
2. പാട്ടുകാരൻ ആട്ടിടയൻ 
3. പെണ്ണ് വേറേ കല്യാ‍ണം കഴിച്ചു പോയി. 
4.  വള്ളം ദാ പോയി.

ഉത്തരങ്ങൾ :-
1. സന്യാസിനീ നിൻ
2. പ്രാണസഖീ ഞാൻ വെറുമൊരു
3.സുമംഗലീ നീ
4. കരിമുകിൽ കാട്ടിലേ
11. ബോണസ്
നസീറിന്റെ ചില മാനറിസങ്ങൾ ഭാവങ്ങൾ - ഏതൊക്കെ പാട്ടുകളിലെ ഭാഗങ്ങൾ ? (രണ്ടു മാർക്കു വീതം)
1.
ഡൗൺലോഡ്
2.
ഡൗൺലോഡ്
3.
ഡൗൺലോഡ്
4.
ഡൗൺലോഡ്
5.
ഡൗൺലോഡ്
6.
ഡൗൺലോഡ്
7.
ഡൗൺലോഡ്
8.
ഡൗൺലോഡ്
9.
ഡൗൺലോഡ്
10.
ഡൗൺലോഡ്

സൂചനകൾ:-
  1. നസീറിന്റെ ചേഷ്ടകൾ ശ്രദ്ധിച്ചാൽ അറിയാം ഏതൊക്കെ വാക്കുകളാണ് പാട്ടിൽ എന്ന്.
  2. ‘ആക്കൂ ആക്കൂ’ എന്നൊരു നിർബ്ബന്ധം
  3. അമ്മേ മഹാമായേ
  4. രാത്രി…….രാത്രി
  5. വാണീമണീ
  6. എന്താ ഒരു വാസന
  7. ആദ്യത്തെ നാൾ
  8. കഥകളി
  9. ഷീലയുടെ കവിളിനു എന്തു നിറമാണ്- ബ്രഷ് കൊണ്ട് എടുക്കട്ടെ?
  10.  എ. എം. രാജ,പി. ലീല, ദക്ഷിണാമൂർത്തി
ബോണസ് - ഉത്തരങ്ങൾ :-
  1. അന്നുനിന്റെ നുണക്കുഴി
  2. കാളീ ഭദ്രകാളീ
3..ഇന്ദ്രവല്ലരി പൂ ചൂടിവരും
  1. നക്ഷത്രരാജ്യത്തെ
  2. സ്വർഗ്ഗനന്ദിനീ
  3. കസ്തൂരി മണക്കുന്നല്ലോ
  4. അശ്വതീ നക്ഷത്രമേ
  5. ഉത്തരാസ്വയംവരം
  6. ഹൃദയസരസ്സിലേ
  7.  ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
 12. സൂപ്പർ ബോണസ്:പ്രേംനസീർ പ്രേംനവാസിനെ കേൾപ്പിക്കുന്ന ഒരു പാട്ടു സീനുണ്ട്. എതു സിനിമാ? എതു പാട്ട്? (5 മാർക്ക്)
സൂചന :-അവർ ചേട്ടനും അനിയനുമായിത്തന്നെ  സിനിമയൽ
ഉത്തരം :-
    ‘വത്സ സൌമിത്രേ കുമാരാ  നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാ‍ക്കുകൾ”
ചിത്രം: ശ്രീരാമപട്ടാഭിഷേകം.
 ചേട്ടൻ ശ്രീരാമൻ (പ്രേംനസീർ) അനിയൻ (പ്രേംനവാസ്) ലക്ഷ്മണനോട് പറയുന്നു/പാടുന്നു.
 

Friday, January 22, 2010

പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്


2008 നവംബറിൽ യുണീക്കോഡ് മലയാളത്തിൽ ആയിരം പാട്ടുകൾ തികച്ചതിനു ഒരു അപ്ഡേറ്റ് കണ്ടിട്ടാണ് ജീജ വെബ്ബിന്റെ അണിയറയിലേക്കു കടന്നു വരുന്നത്.ഈ വെബ്ബിന്റെ ആദ്യലക്ഷ്യമായി കണക്കാക്കിയത് രണ്ട് വർഷത്തിനുള്ളിൽ പതിനായിരം പാട്ടുകളുടെ വരികളും അനുബന്ധവിവരങ്ങളും ശേഖരിക്കുക എന്നതായിരുന്നു.ഈ ലക്ഷ്യത്തെ മുൻ‌നിർത്തി പാട്ടുപുസ്തകം എന്നൊരു ചെറിയ കൂട്ടം ഉണ്ടാക്കിയെടുത്തിരുന്നുവെങ്കിലും സ്ഥിരം കാഴ്ച്ചയും പ്രതീക്ഷയും പോലെ അത് ആവേശ-അകാല മൃതിയടയാൻ തുടങ്ങിയിരുന്നു.എങ്കിലും ജീജയുടെ നേതൃത്വത്തിൽ ഒരു ചെറിയ സംഘം ഉറുമ്പ് കൂനകൂട്ടുമ്പോലെ പാട്ടുകൾ ശേഖരിച്ചു കൊണ്ടിരുന്നു.പതിനായിരം എന്നൊരു മാജിക് നമ്പറിൽ അത് എത്തപ്പെടും എന്നൊരു പ്രതീക്ഷ വിദൂരസ്വപ്നമായി അവശേഷിച്ചിരുന്നെങ്കിലും ഇന്ന് അത് യാഥാർത്ഥ്യമായി മാറുകയാണ്.ബ്ലോഗിനേയോ ബ്ലോഗറേയോ സംബന്ധിച്ച് ഇതൊരു പ്രത്യേകതയൊന്നുമല്ല എങ്കിലും യുണീക്കോഡ് മലയാളത്തിൽ കൃത്യമായി പാട്ടുകളുടെ വരികൾ തിരഞ്ഞ് മലയാളഗാനശേഖരത്തിലേക്കെത്തുന്നവരുടെ എണ്ണം പ്രതിമാസം പതിനെണ്ണായിരത്തിൽ കൂടുതലും,വെബ് ഹിറ്റുകൾ പതിനാലു ലക്ഷത്തിനു മുകളിലേക്കും കുതിക്കുന്ന കണക്കുകളാണ് ഒരു വരി കൊമേഷ്സ്യൽ പരസ്യം പോലും പതിക്കാതെയുള്ള ഈ സംരംഭത്തിന്റെ പ്രത്യേകത.

 (അണിയറയിൽ ആളേക്കൂട്ടാനല്ലാതെ വേറൊരു പണിയും ചെയ്യാതെ കറങ്ങിനടക്കുക എന്നൊരു ലക്ഷ്യം പണ്ടു മുതലേ അനുവർത്തിക്കുന്നത് കൃത്യമായി തുടർന്നുപോവുകയും അതിനേക്കാൾ കൃത്യമായി ഇങ്ങനെയുള്ള ഇടവേളകളിൽ വന്ന് വീരസ്യം തട്ടിമൂളിക്കുന്നതിന്റെ ജാള്യതയും കണക്കിലെടുത്തുകൊണ്ടു തന്നെ വ്യക്തിപരമായൊരു അഭിനന്ദനം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ജീജക്കും ,ജീജയോടൊപ്പമുള്ള ഒരോ വ്യക്തികള്‍ക്കും നൽകുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം :)

യുണീക്കോഡ് മലയാളത്തില്‍ ഏത് മലയാളഗാനങ്ങള്‍ തിരഞ്ഞാലും മലയാളഗാനശേഖരത്തിലേക്കെത്താതിരിക്കുക എന്നതിനെ വലിയൊരു ശേഖരമുണ്ടാക്കി പ്രതിരോധിക്കുന്നതുള്‍പ്പടെ:),പുതിയ പാതകളും ലക്ഷ്യങ്ങളും അനവധി..കൂടെ നടക്കാൻ,കൂടെക്കൂടാൻ താല്പര്യമുള്ളവരുണ്ടെങ്കിൽ ഇവിടെ ഞെക്കിക്കേറിപ്പോര്..!

Monday, January 11, 2010

MSL-ക്വിസ് - എപ്പിസോഡ്#7


പ്രിയരേ.ക്വിസിന്റെ ഏഴാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ വ്യാഴം (14/01/2010‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വെള്ളി(15/01/2010) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.
6.ഇത്തവണത്തെ സമ്മാനം 3,10,20 എന്നീ ശരിയുത്തരമെഴുതുന്നവർക്കാണ്.ശരിയാക്കേണ്ട ചോദ്യങ്ങൾ 3,5,6.ഈ ചോദ്യങ്ങളുടെ ഉത്തരം മൂന്നാമതും,പത്താമതും,ഇരുപതാമതുമായി ശരിയായി അയക്കുന്നവർക്ക് സമ്മാനം ഓരോ പുസ്തകങ്ങൾ.പുസ്തകങ്ങളുടെ ലിസ്റ്റ് സൈഡ് ബാറിൽ പ്രത്യക്ഷപ്പെടും.സമ്മാനാർഹർക്ക് ഒരു പുസ്തകം തിരഞ്ഞെടുക്കാം.

ചോദ്യങ്ങൾ

1.ഹിന്ദിയിലോ ബെംഗാളിയിലോ ചെയ്ത ട്യൂണുകളാണ് സലിൽ ചൌധരി മലയാളത്തിൽ കൊണ്ടു വരാറ്. ഈ പാട്ടുകൾ ഏതൊക്കെ മലയാളം പാട്ടുകളായി? (5 മാർക്ക്)

A.ധിത്തോം ധിത്തോം (ലതാ മങ്കെഷ്കർ, ചിത്രം-ആവാസ്)
B.തേരി ഗലിയോ മേ ഹം ആയേ (മന്നാ ഡേ, ചിത്രം- മിനൂ)
C.തും കഹാ ലേ ചലേ ഹോ (മുകേഷ്, ലതാ മങ്കേഷ്കർ, ചിത്രം-പൂനം കി രാത്)
D.നിസ് ദിൻ നിസ് ദിൻ (ലതാ മങ്കേഷ്കർ, ചിത്രം-അന്നദാതാ)
E.ബാഗ് മേ (ആശാ ബോൺസ്ലേ, ചിത്രം-ചാന്ദ് ഔർ സൂരജ്)

സൂചനകൾ
A. നീലപ്പൊന്മാൻ
B. രാഗം
C. മറക്കുമോ
D. സ്വപ്നം
E. തകഴി
ഉത്തരങ്ങൾ
A.തെയ്യം തെയ്യം താരോ ..പൂവേ വാ വാ പൂവിന്റെ മക്കളേ വാ
B. ഇവിടെ കാറ്റിനു സുഗന്ധം
C.  കുറുമൊഴിമുല്ലപ്പൂവേ
D. മഴവിൽക്കൊടി കാവടി
E. ചാകര കടപ്പുറത്തിന്നുത്സവമായ് ഹേ



2.ഈ പാട്ടുകളുടെ പ്രത്യേകതകൾ എന്ത്? (സംവിധായകൻ, പാട്ടുകാരൻ, ഗാനരചയിതാവ് എന്നൊക്കെയുള്ള വ്യക്തിത്വങ്ങൾ സംബന്ധിച്ച്)(6 മാർക്ക്)
A.കണ്ണുനട്ടു കാത്തിരുന്നിട്ടും
B.ദേവതാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ
C.ഒരു നിമിഷം തരൂ നിന്നിലലിയാൻ

സൂചനകൾ
A. പാടുന്നത്
B. പാടുന്നത്
C. എഴുതിയത്
ഉത്തരങ്ങൾ
A. മറ്റൊരു സംഗീതസംവിധായകൻ  (വിദ്യാധരൻ) പാടി
B. സംഗീതസംവിധായകൻ (ശ്യാം) പാടി
C. സംവിധായകൻ (സത്യൻ അന്തിക്കാട്) ഗാനരചയിതാവായി


3.ഒരു സിനിമാപ്പാട്ടുകാരൻ സംഗീതം നൽകി (ശരത് അല്ല), പക്ഷേ പാട്ടൊക്കെ പാടുന്നത് മറ്റാൾക്കാർ. ഏതു സിനിമ? (5 മാർക്ക്)

സൂചന - ഒരെണ്ണം ഒരു ജയറാം സിനിമ ആണ്.
ഉത്തരങ്ങൾ:
സീതാകല്യാണം- ശ്രീനിവാസ്
സമസ്യ-ഉദയഭാനു

4.ഈ പാട്ട് പാടിയ രണ്ടു പേരും തന്നെ ഒരുമിച്ച് ആ സീനിൽ പാടി അഭിനയിക്കുന്നു. എതു പാട്ട്? (5 മാർക്ക്)
സൂചന :ഹാസ്യനടൻ ഒരാൾ
ഉത്തരങ്ങൾ:
നീയറിഞ്ഞോ മേലേ മാനത്ത്….
മോഹൻ ലാലും മാള അരവിന്ദനും പാടി, രംഗത്തും അവർ തന്നെ.



5.ഒരു പാട്ട് ഉരുത്തിരിയുകയാണിവിടെ. ഏതു പാട്ട്? (5 മാർക്ക്)


സൂചന :കുഞ്ചാക്കൊ യേയും സലിൽ ചൌധരിയെയും കാണുന്നുണ്ടല്ലൊ.
ഉത്തരം:- “കണ്ണിൽ മീനോടും പെരിയാർ തടാകമേ….” ചിത്രം- നീലപ്പൊന്മാൻ. എസ്. ജാനകിയും ബി. വസന്തയും പാടി.

6.“കരയുന്നോ പുഴ ചിരിയ്ക്കുന്നോ” ചോദ്യമാണ് ഇത്. എന്നാൽ ചരണങ്ങൾ രണ്ടും (“കദനത്താൽ തേങ്ങുന്ന….”, “മറക്കുവാൻ പറയാൻ..”) ചോദ്യമല്ല. ചില പാട്ടുകൾ ആദ്യഭാഗ (പല്ലവി-അനുപല്ലവി)വും ചരണങ്ങളും എല്ലാം ചോദ്യരൂപേണ എഴുതപ്പെട്ടതാണ്. ഇങ്ങനെയുള്ള അഞ്ചു പാട്ടുകൾ എഴുതുക. (യേശുദാസിന്റെ പാട്ടുകൾ മൂന്നിൽ കൂടുതൽ പാടില്ല) (5 മാർക്ക്)

സൂചനകൾ
“തരുമോ”, ‘പറയൂ”, “ചൊല്ലൂ‘,  “ഇല്ലേ”,  “അല്ലേ”, “എവിടെ”, “ഉണ്ടോ” ഇങ്ങനെയുള്ള വാക്കുകൾ ധാരാളമുള്ള പാട്ടുകൾ ഓർത്തു നോക്കുക.
ഉത്തരങ്ങൾ:
1. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
2. പ്രിയസഖി ഗംഗേ പറയൂ
3.ആകാശഗംഗയുടെ കരയിൽ
4. ശാരികപ്പൈതലേ ശാരികപ്പൈതലേ
5. ചന്ദ്രികാചർച്ചിതമാം രാത്രിയോടോ
6. കാക്കക്കുയിലേ ചൊല്ലൂ
7. പ്രിയതമാ പ്രിയതമാ
വേറേയും ശരിയുത്തരങ്ങൾ ഉണ്ട്..


7.ഈ മലയാളി കുടുംബത്തിലേക്ക് നിരവധി ദേശീയ സിനിമാ അവാർഡുകൾ വന്നുചേർന്നിട്ടുണ്ട് ഏത് കുടുംബം? (യേശുദാസ് കുടുംബം അല്ല) (5 മാർക്ക്)
സൂചന :അച്ഛൻ ആദ്യം അവർഡുമായി വീട്ടിലെത്തി. പിന്നെ മക്കളും. 
ഉത്തരം:-ശിവൻ കുടുംബം (ശിവൻ, സന്തോഷ് ശിവൻ, സംഗീത് ശിവൻ)


8.ആരുടേതാണ് യഥർത്ഥത്തിൽ ഈ വരികൾ? (6 മാർക്ക്)

A.കഥയ മമ കഥയ മമ കഥകളതിസാദരം (ചിത്രം-കേരള കഫേ)
B.സാമ്യമകന്നോരുദ്യാനം (ചിത്രം-ദേവി)
C.സുഖമോ ദേവീ (ചിത്രം-സുഖമോ ദേവീ)
D.അമ്പാടിതന്നിലൊരുണ്ണി (ചിത്രം-ചെമ്പരത്തി)
E.മിന്നും പൊന്നിൻ കിരീടം (ചിത്രം-ലൈൻബസ്)
F.അലസതാവിലസിതം (ചിത്രം-അക്ഷരങ്ങൾ)

സൂചന : ഈ വരികളൊന്നും അതതു ചിത്രത്തിലെ ഗാനരചയിതാക്കളുടേതല്ല.

ഉത്തരങ്ങൾ
A. കഥയ മമ കഥയ മമ കഥകളതിസാദരം - എഴുത്തച്ഛൻ -അദ്ധ്യാത്മ രാമായണം
B. സാമ്യമകന്നോരുദ്യാനം -ഉണ്ണായി വാര്യർ- നളചരിതം
C. സുഖമോ ദേവീ –പാലക്കാട് അമൃതശാസ്ത്രികൾ- ലവണാസുരവധം
D. അമ്പാടിതന്നിലൊരുണ്ണി  –പൂന്താനം
E. മിന്നും പൊന്നിൻ കിരീടം -കുഞ്ചൻ നമ്പ്യാർ-ശ്രീകൃഷ്ണകർണാമൃതം
F. അലസതാവിലസിതം -ഉണ്ണായി വാര്യർ-നളചരിതം
9.പാടുന്നത് ഒരാ‍ൾ മാത്രം.പക്ഷെ സ്ക്രീനിൽ പാടി അഭിനയിക്കുന്നത് രണ്ടുപേർ.ചിലപ്പോൾ അതിൽ കൂടുതൽ. ഇത്തരം നാലു പാട്ടുകൾ എഴുതുക.(4 മാർക്ക്)
ഉത്തരങ്ങൾ :-
1.കറുപ്പിനഴക് ഓ..
2.പൊന്നമ്പൽക്കടവിലന്നു നിന്നെ
3.ആ രാഗം മധുമയമാം രാഗം
4.എന്നമ്മേ ഒന്നു കാണാൻ
5.പാൽ നിലാവിലും ഒരു നൊമ്പരം
6.മലയാളിപ്പെണ്ണേ നിന്റെ മനസ്സ്
വേറേയും ശരിയുത്തരങ്ങൾ ഉണ്ട്.
10.ഏതു പാട്ടുകളുടെ ബി.ജി.എം? (5 മാർക്ക്)
A.
ഡൗൺലോഡ്
B.
ഡൗൺലോഡ്

സൂചനകൾ
A.മോഹൻ ലാലാണു സീനിൽ. 
B. രവി വർമ്മ ചിത്രങ്ങൾ
ഉത്തരങ്ങൾ
A. മാലേയം മാറോടലിഞ്ഞു
B. പിണക്കമാണൊ എന്നോടിണക്കമാണോ



11.ബോണസ് ചോദ്യം
ഒരോ പാട്ടിലും പ്രകടമായി ഉപയോഗിച്ചിരിയ്ക്കുന്ന വാദ്യ ഉപകരണങ്ങളുടേയും പാടിയ ആളുടേതോ സിനിമയിൽ ആ സീനിൽ പ്രത്യക്ഷപ്പെട്ടവരുടേയോ ചിത്രങ്ങളും കൊടുത്തിരിയ്ക്കുന്നു.ചില പാട്ടുകളിൽ സീനിലും ഉപകരണം പ്രത്യക്ഷപ്പെടുന്നുണ്ട്. പാട്ടു കണ്ടു പിടിയ്ക്കുക.ഓരോ ഉത്തരത്തിനും 2 മാർക്കു വീതം.ചോദ്യം 2 നു ഉത്തരം എഴുതാതിരിയ്ക്കുകയോ ഉത്തരം ശരി അല്ലെങ്കിലോ മൈനസ് മാർക്കുണ്ട്)

  

സൂചനകൾ
1.ലോഹിതദാസ്
2. ഇട്യ്ക്ക, മദ്ദളം- ഭഗവതീ
3.ഗഞ്ചിറ, ഹാർമോണിയം, സൂപ്പർസ്റ്റാർ
4. ഇടയ്ക്ക, മദ്ദളം-ശാരദ പ്രാർത്ഥിയ്ക്കുന്നു
5. പിയാനോ- ദേവരാജൻ-സന്ധ്യ തുടുക്കുന്നു, മേയ് മാസത്തിലെ രാത്രി.
6. മാൻഡൊലിൻ-ദീപക് ദേവ്
7.തകിൽ-മംഗളാശംസ
8. വടക്കൻ പാട്ട്/അയ്യപ്പൻ പാട്ട്
9.മദ്ദളം, ചെണ്ട- കഥകളിക്കൊട്ടുള്ള പാട്ടുകളേക്കാൾ കെ. രാഘവൻ സംഗീതം നൽകിയ ഒരു പാട്ട്.
10. വീണ, ചെണ്ട, ശ്രീവിദ്യ. മധുവും സീനിൽ
11. മാധുരിയുടെ ഈ പാട്ടിന് മദ്ദളം മാത്രം താളം. ഇവിടെയും ശ്രീവിദ്യ.
12. പുള്ളുവൻ വീണ.  സർപ്പം പാട്ട്.
ഉത്തരങ്ങൾ :-
1.ദീനദയലോ രാമാ-അരയന്നങ്ങളുടെ വീട്
ദേവീ നിൻ രൂപം-ഒരു തിര പിന്നെയും തിര
കറുത്ത തോണിക്കാരാ-അക്ഷരങ്ങൾ (തുടക്കത്തിൽ മാത്രം)
2.ദേവീ ശ്രീ ദേവീ-കാവ്യമേള
സുകുമാരകലകൾ സ്വർണ്ണം കെട്ടിയ-കൊട്ടാരം വിൽക്കാനുണ്ട്
3. അമ്പലമില്ലാതെ ആൽത്തറയിൽ വാഴും-പാദമുദ്ര
4. ചെത്തി മന്ദാരം തുളസി-അടിമകൾ
5. പൂവുകൾക്ക് പുണ്യകാലം-ചുവന്ന സന്ധ്യകൾ
നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു-പുഷ്പാഞ്ജലി
പാതിരാതണുപ്പു വീണു
6.പിച്ച വച്ച നാൾ മുതൽ-പുതിയ മുഖം
7.വധൂവരൻമാരേ-ജ്വാല
8. ശരണമയ്യപ്പാ സ്വാമീ ശരണമായ്യപ്പാ-ചെമ്പരത്തി
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം
9.പിച്ചകപ്പൂങ്കാറ്റിൽ-കടമ്പ
ചാരുമുഖി ഉഷ മന്ദം-ചെണ്ട
10- താളത്തിൽ താളത്തിൽ-ചെണ്ട
11. സുന്ദരിമാർ കുല-ചെണ്ട
12. തെക്കുംകൂറടിയാത്തി-അശ്വമേധം





Monday, December 21, 2009

MSL-ക്വിസ് - എപ്പിസോഡ്#6


ആറാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്. 53 പൂരണങ്ങളുള്ള പദപ്രശ്നമാണ് ഇത്തവണത്തെ ക്വിസ്. പാട്ടുകളുടെ ആദ്യവരിയോ വാക്കുകളോ ആണ് ഉത്തരങ്ങൾ. ഓരോ ഉത്തരത്തിനും 2 മാർക്കു വീതം. ഇവിടെ കൊടുത്തിരിക്കുന്നതല്ലാതെ വേറേ ക്ലു ഇല്ല. അതുകൊണ്ട് ക്വിസ് തീരും വരെ മാർക്കിൽ കുറവുകളൊന്നും ഇല്ല. വെള്ളിയാഴ്ച്ച (25/12/2009) ഇന്ത്യൻ സമയം രാത്രി 9.30 വരെ ഉത്തരങ്ങളെഴുതാം.ഇത്തവണത്തെ എപ്പിസോഡു മുതൽ ചില പ്രത്യേക സമ്മാനങ്ങൾ കൂടെ നിങ്ങളെത്തേടിയെത്തുന്നു.

28-താഴേയ്ക്ക്, 41- മുകളിലേയ്ക്ക്, 23-ഇടത്തോട്ട് എന്നിവയുടെ ഉത്തരങ്ങൾ മുഴുവനും ശരിയാക്കുന്ന, “രണ്ടാമതും“ “നാലാമതും“ “ഏഴാമതും“ ആയി ഇവിടെ ലഭിയ്ക്കുന്ന “ഉത്തരവാദി”കൾക്ക് പ്രത്യേക സമ്മാനം (വിശാലമനസ്കന്റെ കൊടകരപുരാണം റീലോഡഡ്-പുതിയ പുസ്തകം) നൽകപ്പെടുന്നതാണ്.
സംശയങ്ങൾ,നിർദ്ദേശങ്ങൾ പലപ്പോഴും കമന്റ് വഴി ആയിരിക്കാം ദുരീകരിക്കപ്പെടുക എന്നതിനാൽ ക്വിസിൽ പങ്കെടുക്കുന്നവർ കമന്റ് ഫോളോ ചെയ്യുക.


ൽ,ൻ,ർ ഒക്കെ ഓരോ അക്ഷരങ്ങളായി കണക്കാക്കിയിരിക്കുന്നു.അവ മറ്റ് അക്ഷരങ്ങളോട് ചേർന്നുള്ളവ (ർമ്മ,ർത്തി,യിൽ)ഇവിടെ കൊടുത്തിട്ടുണ്ട്.
വലത്തോട്ട്
1.ഒരു ഗാനരചയിതാവിന്റെ ആദ്യത്തെ ഗാനം-8 കോളങ്ങൾ
2.ഓഡിയോ-സൂചന-സാക്ഷാൽ ജോസ്പ്രകാ‍ശ്, യേശുദാസ്, സ്വരം, അണ്ഡകടാഹം…..-6 അക്ഷരം

ഡൗൺലോഡ്
3.നൌഷാദ്, ജയറാം-8 അക്ഷരം
4.ഫ്രാങ്കോ വരും വരുന്നു വന്നു-4 അക്ഷരം
5.നാനാതിരിനാ…എവിടേ…താംതരനന…-5 അക്ഷരം
6.വിപഞ്ചിക പാടും ചിലപ്പോൾ-6 അക്ഷരം
7.ഔസേപ്പച്ചൻ, ബിച്ചു തിരുമല, കാ‍വേരി-7 അക്ഷരം
8.ഈ 4 അക്ഷരം പൂരിപ്പിയ്ക്കുക: - - - -വിട്ടു
9.ഓഡിയോ സൂചന-മാന്മിഴിയുള്ള തത്ത കുളിയ്ക്കാനിറങ്ങുന്നു-7 അക്ഷരം.

ഡൗൺലോഡ്
10.ദാസൻ വിളിയ്ക്കുന്നു-7 അക്ഷരം
11.ബഷീർ, വിജയനിർമ്മല-6 അക്ഷരം
12.മനോയും മറ്റും, മോഹൻലാൽ-6 അക്ഷരം
13.എം. ജി. ശ്രീകുമാറിനു അവാ‍ർഡു കിട്ടി-5 അക്ഷരം
14.കാറ്റ് മുറിയെടുക്കുന്നു- 7 അക്ഷരം
15.‌‌‌‌‌‌‌‌- - -ക്കാറ്റേ-3 അക്ഷരം
16.ഓ - - - - - മന്നാ ഡെ -5 അക്ഷരം
17.ദക്ഷിണ കൊടുക്കാൻ-6 അക്ഷരം
18.അമ്മു-എസ്.ജാനകിപ്പാട്ട് ഗസൽ ആകുന്നു-5 അക്ഷരം

ഇടത്തോട്ട്
19. സപ്ത…… പി. ലീല-4 അക്ഷരം
20. ചിത്രം സൂചന.ശ്യാം, ചിത്ര-5 അക്ഷരം










6.ഓഡിയോ സൂചന-പൂവ്,താലി,ജോൺസൺ, ചിത്ര-4 അക്ഷരം.

ഡൗൺലോഡ്
21.ഓഡിയോ സൂചന-രാത്രി ബൈ ബൈ- യേശുദാസും ചിത്രയും വെവ്വേറെ- .6 അക്ഷരം.

ഡൗൺലോഡ്
16.സിബി മലയിൽ, എം. ജി. ശ്രീകുമാർ Teardrops –6 അക്ഷരം
22.ഗ്രീക് പെങ്കൊച്ച് -6 അക്ഷരം
23.കാമുകനെപ്പോലെ-ജയഭാരതി-പി. സുശീല-9 അക്ഷരം
33.മുടിയിൽ തുളസിക്കതിർ-5 അക്ഷരം

താഴേയ്ക്ക്
1.ആർക്കറിയാം ദൈവമേ -6 അക്ഷരം
24.വിപഞ്ചികേ-ഉത്തം സിങ്-ചിത്ര-6 അക്ഷരം
2.നാ‍ട്ടിൽ സ്വൽ‌പ്പം സ്ഥലമുണ്ട്- 6 അക്ഷരം
25.ഇലയനക്കം-ചിത്ര- 5 കോളങ്ങൾ
26.ഓഡിയോ-സൂചന-അണ്ഡകടാഹത്താമര-ശാന്തി കൃഷ്ണ-നെടുമുടി വേണു-5 അക്ഷരം.

ഡൗൺലോഡ്
27.അമൽ-ശ്രീവത്സൻ മേനോൻ-5 അക്ഷരം
28.താഴെയുള്ള ചിത്രം സൂചന -7 അക്ഷരം












29.നയാഗ്ര-സീമ-എം. എസ്. വിശ്വനാഥൻ-6 അക്ഷരം
30.വൈകുന്നേരത്തെ നക്ഷത്രമേ-5 അക്ഷരം
5.യവനിക-9 അക്ഷരം
31.ഓഡിയോ സൂചന-വിദ്യാധരൻ-യേശുദാസ് –പക്ഷെ രാഗം അറിയാൻ വയ്യ-7 അക്ഷരം.

ഡൗൺലോഡ്
32.എസ്. ജാനകി-സലിൽ ചൌധരി-5 കോളങ്ങൾ
33.കണ്ണെഴുതി-7 അക്ഷരം (6 കോളങ്ങൾ)
34.രാഘവൻ, സുധീർ, ശോഭന-5 അക്ഷരം
35.കണ്ണൂർ രാജ്- യേശുദാസും എസ്. ജാനകിയും പാടുന്നു. പാട്ടിൽ വ്യത്യാസം- 5 അക്ഷരം
8.താഴിട്ടു- - - 3 അക്ഷരം

മുകളിലേയ്ക്ക്

36.തന്നത്താനേ വരയ്ക്ക് ചന്ദ്രീ-4 അക്ഷരം
37.രാഗമായ്- - - - വർണ്ണമായ് (യ്=യി)-4 അക്ഷരം
38.കെ. കെ. മലയാളത്തിൽ ആദ്യം-5 അക്ഷരം
31.പി. സുശീല ആദ്യം- 4 അക്ഷരം
39.താജ്മഹൽ, മധുപാൽ, പ്രിയ രാമൻ- 6 അക്ഷരം
40.ഉത്രാടരാത്രിയിൽ - 7 അക്ഷരം
41.ഓഡിയോ സൂചന-നീതിഷ് ഭരദ്വാജ്-9 അക്ഷരം.

ഡൗൺലോഡ്
34.അച്ചുവേട്ടൻ -7 അക്ഷരം
23.എൽ. ആർ ഈശ്വരി, യേശുദാസ്- 5 അക്ഷരം
42.ചങ്ങമ്പുഴ- 6 അക്ഷരം
43.- - - - - മഞ്ഞൾ മുറിച്ച പോലെ- 5 അക്ഷരം
കോണോടു കോൺ
1മുതൽ 44വരെ -കൈകൊട്ടിക്കളി ഇതാ-7 അക്ഷരം

ഉത്തരങ്ങൾ.



വലത്തോട്ട്
1.ആ മലർപ്പൊയ്കയിൽ
2.നാദബ്രഹ്മത്തിൻ
3.രതിസുഖസാരമായി
4.താളം താളം
5.ചഞ്ചലദ്രുത
6.പാടാത്തവീണയും
7.കണ്ണാംതുമ്പീ പോരാമോ
8.പൂവിട്ടു പൂ (വിട്ടു)
9.പുലയനാർമണി
10.കാട്ടിലെ പാഴ്മുളം
11.അനുരാഗമധു
12.സുരലലനാദ
13.നാദരൂപിണി
14.വാകപ്പൂമരംചൂടും
15.മണിച്ചി (ക്കാറ്റേ)
16.കയ്യോടു കയ്
17.തളിർ വെറ്റില
18.തേടുന്നതാരേ

ഇടത്തോട്ട്
19.സ്വരങ്ങളേ
20.രാപ്പാടിതൻ
6.പാലപ്പൂവേ
21.ഒരു രാത്രികൂടി
16.കണ്ണീർപ്പൂവിന്റെ
22.യവനസുന്ദരീ
23.കാറ്റുവന്നു കള്ളനെപ്പോലെ
33.സുന്ദരീ നിൻ

താഴേയ്ക്ക്
1.ആരറിവൂ നിൻ
24.മതി മൌനം വീണേ
2.നാളികേരത്തിന്റെ
25.ദലമർമ്മരം
26.ബ്രഹ്മകമലം
27.മെയ്മാസമേ
28.കസ്തൂരിത്തൈലമിട്ട്
29.സുരലോകജല
30.സാന്ധ്യതാരകേ
5.ചമ്പകപുഷ്പസുവാസിത
31.പാടുവാനായ് വന്നു
32.നിറുകയിൽ നീ
33.സുറുമയെഴുതിയ
34.ചക്രവർത്തിനീ
35.ഇളം മഞ്ഞിൻ

മുകളിലേയ്ക്ക്
36. സ്വയംവര
37. താളമായി
38. രഹസ്യമായ്
31. പാട്ടുപാടി
39. പോരുനീ വാ‍രിളം
40. ഉത്തരാസ്വയംവരം
41. ദേവീ ആത്മരാഗമായെൻ
34. ചന്ദനം മണക്കുന്ന
23. കാക്കക്കുയിലേ
42. കനകച്ചിലങ്ക
43. വയനാടൻ

കോണോടു കോൺ
1 മുതൽ 44 വരെ ആതിര വരവായി

Monday, December 7, 2009

MSL-ക്വിസ് - എപ്പിസോഡ്#5


പ്രിയരേ.ക്വിസിന്റെ അഞ്ചാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.വോട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തവണ ക്വിസ് കൂടുതൽ ലളിതമാവുന്നു.

മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.
1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ ബുധനാഴ്ച്ച(9/12/2009‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വ്യാഴം(10/12/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി ബന്ധപ്പെടുത്താതെ എന്നാൽ ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ
1.ചില പാട്ടുകൾ ചിത്രീകരിക്കപ്പെടുന്നത് ഒരു ലൊക്കേഷനിൽത്തനെയാണ്. താഴെപ്പറയുന്ന വാഹനങ്ങളിൽ തന്നെ പാട്ടു മുഴുവൻ ചിത്രീകരിച്ചിട്ടുണ്ട്. ഏതൊക്കെ പാട്ടുകൾ? (5 മാർക്ക്)

a. സൈക്കിൾ
b. വള്ളം
c. കുതിര
d കാർ
e. കാളവണ്ടി
സൂചനകൾ
a.പ്രേംനസീറിന് പുത്രൻ,പോസ്റ്റുമാൻ എന്നീ പേരുകളോടൊക്കെ ബന്ധം
b.വടക്കൻ പാട്ടു സിനിമകൾ
c.നസീർ തന്നെ,ഇത്തവണ ജയഭാരതിയോടാണു ബന്ധം.
d.ഷീല
e.ജയൻ
ഉത്തരങ്ങൾ
സൈക്കിൾ- സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ…., ഹിപ്പികളുടെ നഗരം, കാലം കുഞ്ഞു മനസ്സിൽ, ആകാശമേടയ്ക്കു വാതിലുണ്ടോ, എന്റെ വീടിനു ചുമരുകളില്ല, ഖൽബിലൊരൊപ്പനപ്പാട്ടാണോ, ആകാശമേടയ്ക്കു വാതിലുണ്ടോ, ഞാനൊരു പാട്ടുപാടാം, പർവ്വതനന്ദിനി നീ താമസിയ്ക്കും (മോടോർ ബൈക്ക്)

b.വള്ളം- പൂന്തുറയിലരയന്റെ, അഷ്ടമുടിക്കായലിലെ, ഉണരുണരൂ ഉണ്ണിപ്പൂവേ, കുട്ടനാടൻ പുഞ്ചയിലെ, വെണ്ണിലാ ചന്ദനക്കിണ്ണം, ആലപ്പുഴ വാഴും, പാമരം പളുങ്കു കൊണ്ട്, കളകളം കായലോരങ്ങൾ, ആമ്പൽപ്പൂവേ, താമരത്തുമ്പീ വാ, ഇന്ദുപുഷ്പം ചൂടി നിൽക്കും, കാറ്റുമൊഴുക്കും കിഴക്കോട്ട്, പച്ച മലക്കിളിയേ, മുത്തുമണിപ്പളുങ്കു വെള്ളം, അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്, ആറ്റിന്നക്കരെയക്കരെ ആരാണോ, ചിത്തിരത്തോണിയിലക്കരെപ്പോകാൻ, പുത്തൂരം വീട്ടിലെ (ഉണ്ണിയാർച്ച)
c.കുതിര-പൊന്നിൻ കട്ട ആണെന്നാലും,മാൻ മിഴിയാൽ, പോ കുതിരേ (ഉണ്ണിയാർച്ച),ഊരിയ വാളിതു, മഞ്ഞേ വാ
d.കാർ- പല്ലവി പാടീ, പാലപ്പൂവിൻ പരിമളമേകും, മയിൽപ്പീലി മിഴികളിൽ (ചട്ടമ്പിക്കവല), ഒന്നു ചുമ്മാതിരിയെന്റെ പൊന്നളിയാ (മണവാട്ടി), നീ മായും നിലാവോ, ആച്ചാമരം ചാച്ചാമരം, ഇനിയും പുഴയൊഴുകും, ഗംഗാ യമുനാ സംഗമ സമതല ഭൂമീ
e.കാളവണ്ടി- ആകാശത്തിലെ കുരുവികൾ, കൊമ്പിൽ കിലുക്കും കെട്ടി, മലയാറ്റൂർ മലഞ്ചെരുവിലെ, ഇന്നീ കൊച്ചു വരമ്പിൻ മേലേ, ഒരിയ്ക്കൽ നിറഞ്ഞും, നാടു ചുറ്റി ഓടിവരും വണ്ടീ (പാടാത്ത പൈങ്കിളി) .
വാഹനങ്ങൾ മലയാളസിനിമക്കാർക്ക് പ്രിയങ്കരമാണ്. ഒരു കാലത്ത് എല്ലാ സിനിമകളും തുടങ്ങുന്നത് ഒരു കാറു വരുന്നതു കാണിച്ചിട്ടാണ്. കാളവണ്ടിയിൽ വച്ച് പാട്ടുമുഴവൻ ചിത്രീകരിച്ചത് പാടാത്തപൈങ്കിളിയിൽ തന്നെ ആണെന്നു തോന്നുന്നു. ന്യൂസ് പെപ്പർ ബോയ് ഇൽ എറണാകുളം മുതൽ ആലുവ വരെ ഓടുന്ന തീവണ്ടി ചിത്രീകരിച്ചിട്ടുണ്ടെന്ന് വായിച്ചിട്ടുണ്ട്. സമാന്തരമായി പോകുന്ന വേറൊരു വാഹനം ക്യാമേറ വയ്ക്കാൻ വേണമെന്നുള്ളതുകൊണ്ടായിരിക്കണം വീതി കുറഞ്ഞ റോഡുകളുള്ള നാട്ടിൽ വള്ളത്തിലുള്ള പാട്ടുകൾ ധാരാളം ഇറങ്ങിയത്. വടക്കൻ പാട്ടു സിനിമകളിൽ അലങ്കരിച്ച വള്ളത്തിൽ വച്ചുള്ള പാട്ടുകൾ ധാരാളം. ദേവീ കന്യാകുമാരിയിലെ “കണ്ണാ ആലിലക്കണ്ണാ’ (മാധുരി) വള്ളം തുഴഞ്ഞു വരുന്ന പെണ്ണ് കഥ നിയന്ത്രിക്കുന്നു. “ഉണരുണരൂ ഉണ്ണിപ്പൂവേ” യിൽ അംബിക (സീനിയർ) ഒന്നാന്തരമായിട്ട് വള്ളം തുഴയുന്നുണ്ട്. ലോങ് ഷോട്ടുകളിൽ ഡ്യൂപിനെ ഒന്നും വച്ചിട്ടില്ല. മറ്റൊരു വള്ളമോ ബോട്ടോ കെട്ടിവലിയ്ക്കുന്നതായി തോന്നുന്നുമില്ല. മതു നായികമാർ തുഴ വെറുതേ ഇളക്കുന്നതു കണ്ടാൽ ചിരി വരും. മറ്റു വള്ളം തുഴച്ചിലുകാരിൽ മിടുക്കൻ മമ്മുട്ടി ആണ്. പ്രേംനസീറിനും തുഴ കൈകാര്യം ചെയ്യാനോ അങ്ങനെ തോന്നിപ്പിക്കാനോ വശമുണ്ട്.
ഹിന്ദിയിൽ ഒരു പ്രശസ്ത ഗാനം “സജനുരേ ഛൂഠ് മത് ബോലോ “ രാജ് കപൂർ കാളവണ്ടിക്കാരനായി പാടുന്നു. കൂടെ ഇരിയ്ക്കുന്നത് വഹീദ റഹ്മാൻ.“ആമ്പൽ‌പ്പൂവേ അണിയം പൂവേ..” എന്ന പാട്ടിൽ അലകൾ ഇളകുന്നതുപോലത്ത ഉപകരണസംഗീതം ഉണ്ട്. ബംഗാളി ഗാനങ്ങളിൽ ഇതു ധാരാളമായി കേൾക്കാം. എസ്. ഡി. ബർമ്മന്റെ പാട്ടുകളിൽ പ്രത്യേകിച്ചും.

2.ഈ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ആകപ്പാടെ രണ്ടു വാക്കുകൾ (അഞ്ചക്ഷരം) കൊണ്ട് ഉണ്ടാക്കി എടുത്തിരിക്കുന്നു. ഏതു പാട്ട്?(5 മാർക്ക് )
സൂചന : രവീന്ദ്രസംഗീതം
ഉത്തരം : സുഖമോ ദേവീ സുഖമോ ദേവീ
സുഖമോ സുഖമോ സുഖമോ
ഒന്നു രണ്ടു വാ‍ക്കുകളിൽ പല്ലവിയും അനുപല്ലവിയും നിബന്ധിയ്ക്കാൻ രവീന്ദ്രനെ ആരോ വെല്ലു വിളിച്ചെന്നും അങ്ങനെയാണ് ‘സുഖമോ ദേവീ’ പിറവി എടുത്തെന്നും കേട്ടിട്ടുണ്ട്. 
3.“ജാനകീ ജാനേ രാമാ …” ‘ധ്വനി‘ എന്ന സിനിമയ്ക്കു വേണ്ടി യൂസഫ് അലി കേച്ചേരി എഴുതിയ ഈ ഗാനം മുഴുവൻ സംസ്കൃതം ആണ്. മുഴുവൻ സംസ്കൃതമായ, സിനിമയ്ക്കു വേണ്ടി എഴുതപ്പെട്ട വേറേ രണ്ടു ഗാനങ്ങൾ? ( 6 മാർക്ക് )
സൂചന : കേച്ചേരി.
ഉത്തരങ്ങൾ :ഗേയം ഹരി നാമധേയം,കൃഷ്ണകൃപാസാഗരം,മാമവ മാധവ,നന്ദബാലം ഗോപപാലം,സുലളിതപദവിന്യാസം ,നാവാ മുകുന്ദ ഹരേ ,ചഞ്ചല ചഞ്ചല നയനം.
സംസ്കൃതത്തിൽ സിനിമാഗാനങ്ങൾ എഴുതപ്പെടുന്നത് മലയാളത്തിൽ മാത്രമേ ഉള്ളെന്നു തോന്നുന്നു. സംസ്കൃതപദങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഷ ആയതു കൊണ്ട്. “നാവാ മുകുന്ദ ഹരേ” എന്നു പാടുമ്പോൾ അത് മലയാളമല്ലെന്നു നമ്മൾക്ക് തോന്നാറില്ല.
4. ജോൺസൺ സംഗീതം നൽകിയ രണ്ടു സിനിമകളാണു “ചെപ്പു കിലുക്കണ ചെങ്ങാതി’ യും ‘ഐസ് ക്രീ‘മും. ഇതിൽ ജോൺസൺ നടത്തിയ സംഭാവന എന്ത് (5 മാർക്ക് )
സൂചന :ഗായകർ.
ഉത്തരം : ജോൺസൺ രണ്ടു ഗായകരെ സമ്മാനിച്ചു: രാധിക തിലക്, ശരത്.
5. ആരാണിവർ? ( 5 മാർക്ക് )

സൂചനകൾ
1. ചന്ദ്രികക്കുട്ടി
2. വാര്യരുകുട്ടി
3. ബാല്യകാലം തിരുവനന്തപുരത്ത്
4. കണ്ണുരുട്ടും
5.പാട്ടുപാടും.
ഉത്തരങ്ങൾ :- 1.വിധു ബാല 2. മഞ്ജു വാര്യർ 3. ഹരിഹരൻ 4. കെ. പി. ഉമ്മർ 5. എസ്. ജാനകി.
6. ഒരു മലയാള സിനിമയിൽ ഒരു ഗായകൻ തന്നെ പത്തു പാട്ടുകൾ പാടിയിട്ടുണ്ട്. ഏതു സിനിമ? ഗായകൻ? ( 5 മാർക്ക് )
സൂചന : ശാസ്ത്രീയ സംഗീതം.
ഉത്തരം :- അർജ്ജുൻ കൃഷ്ണ . ചിത്രം: ആനന്ദഭൈരവി (ജയരാജ് സംവിധാനം)
യേശുദാസ്, ചിത്രം: ശ്രീ അയ്യപ്പനും വാവരും (ചിലതൊക്കെ ശ്ലോകങ്ങളുടെ ഭാഗം മാത്രം)
മുഴുവൻ പാട്ടുകളും തനിയേ പാടിയതിനുള്ള ക്രെഡിറ്റ് അർജ്ജുൻ കൃഷ്ണയ്ക്കു തന്നെ. യേശുദാസ് ചില ശ്ലോകങ്ങളൊക്കെ പാടിയാണ് എണ്ണമൊപ്പിക്കുന്നത്. 
7. ശരിയോ തെറ്റോ? എന്തുകൊണ്ട്? (ശരി/തെറ്റ് എന്നുമാത്രമെഴുതിയാൽ ½ മാർക്ക്. കാരണവും ശരിയായി എഴുതിയാൽ ഓരോന്നിനും 2 മാർക്കു വീതം)

A.കെ.എസ്.ചിത്രയ്ക്ക് സിന്ധുഭൈരവി എന്ന സിനിമയിലെ “പാടറിയെ പടിപ്പറിയേ” എന്ന പാട്ടിനു ദേശീയ അവാർഡു ലഭിച്ചു.
B.ലക്ഷ്മി കാന്ത്-പ്യാ‍രേലാൽ മലയാള ഗാനങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്.
C.എ.ആർ.റഹ്മാൻ മുഖർ ശംഖ് (മോർസിങ്) തന്റെ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.
D.ജയൻ ആദ്യമായി അഭിനയിച്ച സിനിമ “ശാപമോക്ഷം“ ആണ്.
E.ജോൺസൺ ആദ്യം പശ്ചാത്തലസംഗീതം നൽകിയത് “ഇണയെത്തേടി” എന്ന സിനിമയ്ക്കാണ്.
സൂചനകൾ :
A.കണ്ടുപിടിക്കാനുള്ളത്.
B.പൂട്ടിലുണ്ട്,കാട്ടിലില്ല,പാനിയിലുണ്ട്,പാനയിലില്ല….
C.തേക്കടി
D.കല്യാണരാത്രി
E.ഹരിമുരളീരവം
ഉത്തരങ്ങൾ :-
1.തെറ്റ്. “നാനൊരു ചിന്ത് കാവടി ചിന്ത്..” നാണ് ചിത്രയ്ക്ക് അവാർഡ്.
2.ശരി. “പൂനിലാമഴ” എന്നതിലെ ഗാനങ്ങൾക്ക് ലക്ഷ്മികാന്ത്-പ്യാരേലാൽ ആണ് സംഗീതം നൽകിയത്. മറ്റൊക്കെ മൊഴിമാറ്റം ചെയ്തവയാണ്.ലക്ഷ്മീകാന്ത്-പ്യാരേലാലിനു ‘പൂനിലാമഴ’ ഒഴിച്ചുള്ള സിനിമകളിൽ മലയാള ഗാനങ്ങൾക്ക് സംഗീതം കൊടുക്കേണ്ടി വന്നിട്ടില്ല. ഡബ്ബിങ്ങിനു വേണ്ടി എഴുതിയ പാട്ടുകൾ ഒറിജിനൽ ഹിന്ദിപ്പാട്ടുപോലെ പാടിയ്ക്കുകയേ വേണ്ടി വന്നിട്ടുള്ളു.
3.ശരി ”ജിയാ ജലെ…” യിൽ മുഖർ ശംഖ് ഉപയോഗിച്ചിരിയ്ക്കുന്നു.എ. ആർ. രഹ് മാൻ വളരെ പ്രകടമായി മുഖർ ശംഖ് ഉപയോഗിച്ചിരിക്കുന്നത് ‘ജിയാ ജലെ’ ഇൽ തന്നെ. മലയാളവരികളുമുള്ളതിനാൽ ഈ പാട്ടുതന്നെ നമ്മൾ തെരഞ്ഞെടുക്കേണ്ടത്.
4.ശരി. ശാപമോക്ഷത്തിലെ “ആദ്യത്തെരാത്രിയെ വരവേൽക്കാൻ“ എന്ന പാട്ടുസീനിൽ മാത്രം ജയൻ പ്രത്യക്ഷപ്പെട്ടു.
5.തെറ്റ്. ആരവം ആണ് ജോൺസന്റെ ആദ്യത്തെ പശ്ചാത്തലസംഗീത സംരംഭം.
8. ഗായകർക്ക് ഇടവേളകൾ പതിവുണ്ട്. എന്നാൽ നാൽ‌പ്പതു കൊല്ലത്തിനു ശേഷം മലയാളസിനിമയ്ക്കു വേണ്ടി പാ‍ടിയ ഗായകൻ ആര്? ( 5 മാർക്ക് )
സൂചന :സൂര്യനുദിച്ചു.
ഉത്തരം :- ഉദയഭാനു.ഉദയഭാനു നാൽ‌പ്പതു കൊല്ലം മുൻപ് “ഉടലുകളറിയാതുയിരുകൾ രണ്ടും കഥ പറയാൻ പോയി” പാടിയിട്ട് അരങ്ങൊഴിയുകയാണ് ചെയ്തത്. ഈയിടെ തേജ് മെർവിൻ സംഗീതം നൽകിയ “കാറ്റു പറഞ്ഞതു കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണ്’ എന്ന പാട്ട് റെക്കോറ്ഡ് ചെയ്തു, ‘താന്തോന്നി’ എന്ന ചിത്രത്തിനു വേണ്ടി. പഴയ രീതി അനുസരിച്ച് വീട്ടിൽ നിന്നും പാട്ടൊക്കെ പഠിച്ചിട്ടാണ് സ്റ്റുഡിയോയിൽ എത്തിയത്.
9. ചില ഡ്യൂവറ്റുകളിൽ പല്ലവി ഒരെണ്ണം ഗായകനും അതേ പല്ലവി വേറേ വാക്കുകളിൽ ഗായികയും പാടാറുണ്ട്. “കോലക്കുഴൽ വിളി കേട്ടൊ രാധേ എൻ രാധേ” ഗായകൻ പാടുന്നെങ്കിൽ ഗായിക അതേ ട്യൂണിൽ പല്ലവി വേറേ വാക്കുകളിൽ ആവർത്തിയ്ക്കുന്നു: “കണ്ണനെന്നെ വിളിച്ചോ രാവിൽ ഈ രാവിൽ”.ഒരു ലളിത ഉദാഹരണം. ചില പാട്ടുകളിൽ പല്ലവിയും അനുപല്ലവിയും ഗായിക വാക്കുകൾ മാറ്റി ആവർത്തിയ്ക്കുന്നു. ഇങ്ങനെ മൂന്നെണ്ണം എഴുതുക. (6 മാർക്ക് )
സൂചനകൾ :സലിൽ ചൌധരി , …….ഒരു വാക്ക്.
ഉത്തരങ്ങൾ :- കുറുമൊഴിമുല്ലപ്പൂവേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ, ലഹരി ലഹരി ലഹരി (ഭാര്യ), ചന്ദനപ്പല്ലക്കിൽ, ചിങ്ങമാസം വന്നുചേർന്നാൽ, ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ, ഒരിയ്ക്കൽ നീ പറഞ്ഞൂ (പോസിറ്റീവ്), കാത്തിരിപ്പൂ കണ്മണി, ആദ്യത്തെ കണ്മണി ആണായിരിക്കണം, എന്നും നിന്നെ പൂജിയ്ക്കാം, വണ്ടീ വണ്ടീ, ചോക്കളെറ്റു പോലെയുള്ള, ശിശിരകാലമേഘമിഥുന, വൃന്ദാവനക്കണ്ണാ, പൂവേ പൂവേ പാലപ്പൂവേ, ഒന്നാനാം കുന്നിൻ മേൽ (എയർ ഹോസ്റ്റെസ്), ആരോ പോരുന്നെൻ കൂടെ, സുൽത്താനോ ആരംഭ, ചെമ്പൂവേ പൂവേ,
“കുറുമൊഴിമുല്ലപ്പൂവേ എന്നാത്മാവിലാകെ
വനജ്യോത്സ്ന പോലെ ചിരിയ്ക്കൂ നീ ചിരിയ്ക്കൂ നീ”
എന്ന് ഗായകനും അതേ റ്റ്യൂണിൽ ഗായിക
“മണിമുകിൽ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിർത്തല്ലൊ തളിർത്തല്ലൊ” പാടുന്നു. ഹിന്ദിയിൽ നിന്നും വന്നതാണ് ഈ രീതി. ‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന’ തന്നെയാണ് “പഞ്ചമി ചന്ദ്രിക പെറ്റു വളർത്തിയ”. ദേവരാജൻ ഇതു പരീക്ഷിച്ചു അധികം താമസിയാതെ.
‘ലഹരി ലഹരി ലഹരി
ലാസ്യലഹരി ലാവണ്യലഹരി
ലഹരി ലഹരി ലഹരി” എന്ന് ഗായകനും
‘പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു” എന്ന് ഗായികയും.
ചോദ്യം വിഷമം പിടിച്ചതായെന്നു തോന്നിയതിനാൽ ഒരു വരി മാത്രം ആവർത്തിയ്ക്കുന്ന പാട്ടുകളും ലിസ്റ്റിൽ പെടുത്തി.എന്നാൽ “ദ്ദൂരെക്കിഴക്കു ദിക്കിൽ മാണിക്യ ചെമ്പഴുക്കാ” യുടെ ട്യൂൺ അല്ല ‘ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തിൽ” എന്നതിൽ. “ഇവിടെ കാറ്റിനു സുഗന്ധം” ട്യൂണല്ല “ഇതിലേ പോയതു വസന്തം”

10.ഒരു മലയാളഗാനം തന്നെ പിന്നെയും മറ്റൊരു സിനിമയിൽ എടുത്തുപയോഗിയ്ക്കാറുണ്ട്.. “അല്ലിയാമ്പൽക്കടവിൽ…” “പൂമുഖ വാതിൽക്കൽ…” ഒക്കെ ഈയിടെ നാം കേട്ടവ. ഇങ്ങനെ എടുത്ത വേറേ മൂന്നെണ്ണം എഴുതുക. (ശാസ്ത്രീയ സംഗീതം, അഷ്ടപദി, ഓമനത്തിങ്കൾക്കിടാവോ ഇവയൊഴിച്ച്) (6 മാർക്ക് )
സൂചനകൾ :ദൂരെ ദൂരെ,മോഹൻ ലാൽ പാടി,…
ഉത്തരങ്ങൾ :- അകലെ അകലെ നീലാകാശം, . തീർച്ചയില്ലാ ജനം അരക്കാ പൈസ മാറാൻ (നീലിസാലി-ഉസ്താദ്), കല്യാണപ്രായത്തിൽ,. ഉന്നം മറന്നു.., എകാന്തചന്ദ്രികേ, .ചെട്ടി കുളങ്ങരെ, കുന്നത്തൊരു കാവുണ്ട്,
11.പി. ലീല അവസാനമായി ഏതു സിനിമയ്ക്കു വേണ്ടി പാടി? (5 മാർക്ക് )
സൂചന :മീൻ മീൻ.
ഉത്തരം : തിരകൾക്കപ്പുറം
12.ഒരു പ്രശസ്ത ഗാനരചയിതാവ് സംഗീതം നൽകുന്നു, പക്ഷേ ഗാനങ്ങൾ രചിയ്ക്കാൻ വേറൊരാൾ.. ഏതു സിനിമ? ആരൊക്കെ? (5 മാർക്ക് )
സൂചന :മൂൺലൈറ്റ്.
ഉത്തരം : കൈതപ്രം, ഗിരീഷ് പുത്തൻ ചേരി, കൈക്കുടന്ന നിലാവ്, തീർത്ഥാടനം. കൈതപ്രം, അനിൽ പനച്ചൂരാൻ, സമയം
13.ഈ പാട്ടിൽ വെസ്റ്റേൺ, ഹിന്ദുസ്ഥാനി (മീരാഭജൻ), കർണാടക സംഗീതം, നാടൻ പാട്ട് ഒക്കെ നിബന്ധിച്ചിട്ടുണ്ട്. പാട്ടിന്റെ പകുതി കഴിഞ്ഞ് വരികൾ ചില വ്യത്യസ്ത രാഗങ്ങളിലുമാണ്. ഏതു പാട്ട്?..(5 മാർക്ക് )
സൂചന :എം. ജയചന്ദ്രൻ.
ഉത്തരം : “ചിറ്റാറ്റിൻ കാവിൽ…” ശങ്കരൻ നമ്പൂതിരി, നൈവേദ്യം
14.ഏതു പാട്ടുകളുടെ ബി. ജി. എം ആണിത്?. (5 മാർക്ക് )

a.
ഡൗൺലോഡ്
b.
ഡൗൺലോഡ്
സൂചന : ജോൺസന്റെ പാട്ടുകൾ.
ഉത്തരങ്ങൾ : a. താനേ പൂവിട്ട മോഹം
b.തങ്കത്തോണി പൊന്മലയോരം കണ്ടേ
15. ബോണസ് ചോദ്യം (സൂചനകൾ ഇല്ല )
താഴെക്കാണുന്നവരുടെ ബന്ധുക്കൾ ആൾക്കൂട്ടത്തിൽ പെട്ടിരിക്കയാണ്. രണ്ടാം ചിത്രത്തിൽ അവരെല്ലാം ഉണ്ട്. ഓരോരുത്തർക്കും അവരുടെ ബന്ധുക്കളെ എത്തിച്ചു കൊടുക്കുക. ബന്ധുക്കൾ ആരും മിച്ചം വരാൻ പാടില്ല്ല. അതത് അക്ഷരങ്ങളോട് ചേരുന്ന നമ്പരുകൾ എഴുതിയാൽ മതി.
(ഈ ചോദ്യത്തിനു ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് :- B,J എന്നീ വ്യക്തികളുടെ  ബന്ധുക്കളെ എത്തിച്ചു കൊടുത്തില്ലെങ്കിൽ ഒരോ മൈനസ് മാർക്ക് വീതം)(14 മാർക്ക്)
ചിത്രം -1

ചിത്രം -2


ഉത്തരങ്ങൾ
A -6 ജയറാം- മകൻ കാളിദാസൻ
B-2,8 യേശുദാസ്-അച്ഛൻ അഗസ്റ്റിൻ ജോസെഫ്, മക്കൾ വിനോദ്, വിജയ്, വിശാൽ
C-1 ഔസേപ്പച്ചൻ-മകൻ അരുൺ ഔസേഫ് :ലവകുമാർ c/oലവകുമാർ സിനിമയിൽ അഭിനയിച്ചു.
D-3 സായികുമാർ- ചേച്ചിയുടെ മകൻ വിനു മോഹൻ
E-12 സുകുമാരൻ-മക്കൾ ഇന്ദ്രജിത്ത്, പൃഥ്വിരാജ്
F-4 ജി. വേണുഗോപാൽ- കസിൻ രാധിക തിലക്
G-5 റ്റി. ജി. രവി-മകൻ ശ്രീജിത്ത് രവി
H-7 മോഹൻ ലാൽ-കസിൻ ബി. ഉണ്ണികൃഷ്ണൻ
I-16 കുഞ്ചാക്കോ ബോബൻ-അച്ഛൻ ബോബൻ കുഞ്ചാക്കോ
J-13,14 സന്തോഷ് ശിവൻ-ചേട്ടൻ സഞ്ജീവ് ശിവൻ, അച്ഛൻ ശിവൻ
K-10 സുരേഷ് ഗോപി- അമ്മായിയമ്മ ആറൻ മുള പൊന്നമ്മ
L-11 ഷാജി കൈലാസ്-ഭാര്യ ആനി
M-9 കാവേരി-മുത്തശ്ശി പങ്കജവല്ലി
N-15 ജിക്കി-ഭർത്താവ് എ. എം. രാജാ

Monday, November 23, 2009

MSL-ക്വിസ് - എപ്പിസോഡ്#4


പ്രിയരേ.. ക്വിസിന്റെ നാലാം എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്.


മുൻപ് അറിയിച്ചിട്ടുള്ള പൊതുവായ നിർദ്ദേശങ്ങൾക്ക് പുറമേയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നു.

1.ഇന്ത്യൻ സമയമാണ് മത്സരത്തിന്റെ പൊതുവായ ടൈം സോൺ ആയി കണക്കാക്കുന്നത്.
2.സൂചനകൾ ബുധൻ(25/11/2009‌) രാത്രി 9.30 മണിക്ക് പ്രത്യക്ഷപ്പെടുന്നതായിരിക്കും.ഈ സമയത്തിനു മുൻപേ ലഭിക്കുന്ന ഉത്തരങ്ങൾക്ക് ഫുൾ മാർക്ക് കണക്കാക്കപ്പെടും.
3.വ്യാഴം(26/11/2009) രാത്രി 9.30 മണി വരെ ഉത്തരങ്ങൾ രേഖപ്പെടുത്താം.9.30 മണിയോടെ കമന്റ് ക്ലോസ് ചെയ്ത് ഉത്തരങ്ങൾ പബ്ലീഷ് ചെയ്യുന്നതാണ്.
4.സൂചനകൾക്ക് മുമ്പ് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ പാടുള്ളതല്ല.അതായത് ഉത്തരങ്ങൾ മാറ്റിയെഴുതുവാൻ ഉള്ള ചാൻസ് സൂചനകൾക്ക് ശേഷം മാത്രം.എന്നാൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ അപ്പപ്പോൾ കമന്റായി ഇടാവുന്നതാണ്.
5.ഉത്തരങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്താതെയുള്ള ചോദ്യങ്ങളും,ക്വിസിന്റെ സംശയങ്ങളും കമന്റായിത്തന്നെ അറിയിക്കാം.

ചോദ്യങ്ങൾ.
1.ഈ സിനിമയിലെ എല്ലാ പാട്ടും (പെൺപാട്ടുകൾ ഒഴിച്ച്) അഞ്ചെണ്ണം നായകൻ തന്നെ പാടുന്നു (യേശുദാസ്, ജയചന്ദ്രൻ). എതു സിനിമ? ഏതൊക്കെ പാട്ടുകൾ? (5 മാർക്ക് )
സൂചന :- പ്രേംനസീർ തന്നെ നായകൻ. 
ഉത്തരങ്ങൾ :-
1.വിലയ്ക്കു വാങ്ങിയ വീണ
 2.ലങ്കാദഹനം 


വിലയ്ക്കു വാങ്ങിയ വീണയിലെ അഞ്ചു പാട്ടുകൾ (കാട്ടിലെ പാഴ്മുളം, അവൾ ചിരിച്ചാൽ, ദേവഗായകനെ, കളിയും ചിരിയും മാറി, ഇഴനൊന്തു തകർന്നൊരു) നായകൻ പ്രേംനസീർ പാടുന്നു. ലങ്കാദഹനത്തിലെ ആറെണ്ണവും ( തിരുവാഭരണം, സ്വർഗ്ഗനന്ദിനീ, ഈശ്വരനൊരിയ്ക്കൽ, സൂര്യനെന്നൊരു നക്ഷത്രം, നക്ഷത്ര രാജ്യത്തെ, പഞ്ചവടിയീലെ). ഒരു സിനിമയിലെ തന്നെ പ്രസിദ്ധവും ഹിറ്റ് ആയവയുമായ പാട്ടുകൾ ഏറ്റവും അവതരിപ്പിച്ചിട്ടുള്ളത് നസീർ തന്നെ. മാറ്റാൻ പറ്റാത്ത ചരിത്രം. കൂടാതെ റെസ്റ്റ് ഹൌസിലെ നാലുപാട്ടുകൾ (പാടാത്ത വീണയും പാടും, പൌർണ്ണമിച്ചന്ദ്രിക, മുത്തിനും മുത്തായ, വിളക്കെവിടെ എന്നിവ). ‘യമുനേ യദുകുല രതിദേവനെവിടെ” യും ‘മാനക്കേടായല്ലൊ’ യും തന്നെയല്ല പാടുന്നത് എന്നേയുള്ളു. രാജഹംസത്തിലെ പല പാട്ടുകളും നായകൻ പ്രേംനസീർ തന്നെ പാടുന്നുണ്ടെങ്കിലും “പച്ചിലയും കത്രികയും പോലെ” രാഘവൻ ആണ് പാടുന്നത്.

2.ഈ സിനിമയിലെ നായകനു വേണ്ടി നാലു പാട്ടുകൾ പാടുന്നത് നാലു വ്യത്യസ്ഥ ഗായകരാണ്.ഏതു സിനിമ?(5 മാർക്ക്)
സൂചന :-വിദ്യാസാഗറും  സിൽവർ സ്ക്രീനും
ഉത്തരങ്ങൾ :-
1.മീശമാധവൻ
2.വെള്ളീത്തിര   ,
3.രസികൻ  

4.സത്യം ശിവം സുന്ദരം

മീശമാധവൻ, രസികൻ, സത്യം ശിവം സുന്ദരം എന്നീ ചിത്രങ്ങളിൽ വിദ്യാസാഗർ വലിയ ഒരു ഗായകനിരയെ ആണ് നായകനു വേണ്ടി പാടാൻ കൊണ്ടു വന്നത്. വിധു പ്രതാപ്, ബിജു നാരായണൻ, ദേവാനന്ദ്, കാർത്തിക്, ദിനേശ്, മുരളീകൃഷ്ണൻ, മനോ, ശങ്കർ മഹാദേവൻ, ഹരിഹരൻ ഇവരെയൊക്കെ നിരത്തി. ‘വെള്ളിത്തിര‘യിൽ അൽഫോൺസും നാലു വ്യത്യസ്തഗായകരെക്കൊണ്ടു പാടിച്ചു പൃഥ്വിരാജിനു വേണ്ടി.

3.തിത്തിത്തെയ്
തികിതത്തെയ്
തിത്തെയ് തികിതെയ് തിതെയ്ത്ത തികിതത്തെയ്
കേരളത്തിന്റെ തനതായ ‘ലക്ഷ്മി’ താളത്തിന്റെ വായ്ത്താരി ആണിത്. ഈ താളത്തിലുള്ള ഒരു മലയാള സിനിമാഗാനം ഉണ്ട്. എതാണത് ? (5 മാർക്ക്)
സൂചന :-നെടുമുടി വേണു രംഗത്ത്. നാടൻ പാട്ട്.
ഉത്തരങ്ങൾ :-
1.മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ
2.അൻപത്തൊൻപതു പെൺ പക്ഷി (ആലോലം)

ലക്ഷ്മി താളം കേരളത്തിന്റേതു മാത്രമാണ്. കുഞ്ചൻ നമ്പ്യാർ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. ‘മുക്കുറ്റി തിരുതാളി’ ഈ താളത്തിന്റെ സവിശേഷതകൾ വിശദമാക്കുന്നുണ്ട്. ‘ആലോല’ത്തിലെ അൻപത്തൊൻപതു പെൺപക്ഷി’യും ഈ താളത്തിന്റെ പ്രയോഗമാണ്. 

4.ഈ പാട്ട് ഒരു കഥ പറച്ചിലാണ്. സംഭവങ്ങൾ ഗായകനും ഗായികയും ഒന്നിടവിട്ട് പാടി അവതരിപ്പിക്കുന്നു. ഇടക്ക് പല്ലവി ആവർത്തിക്കുന്നില്ല, ഏറ്റവും അവസാനമൊഴിച്ച്. ഏതു പാട്ട്?(5 മാർക്ക്)
സൂചന :-യേശുദാസും എസ്. ജാനകിയും 
ഉത്തരങ്ങൾ :-
1.വൈക്കത്തഷ്ടമി നാളിൽ ഞാനൊരു (ഭാര്യമാർ സൂക്ഷിയ്ക്കുക)
2.പഞ്ചവർണ്ണപ്പൈങ്കിളികൾ ഭജന പാടിയ (കാക്കത്തമ്പുരാട്ടി) 

3.പ്രഭാത ഗോപുര വാതിൽ തുറന്നു (തുലാഭാരം) 
ഒരു പാട്ടിലെ പല്ലവി ആവർത്തിച്ചുറപ്പിക്കുന്നത് പോപ്പുലാരിറ്റിക്ക് അത്യന്താപേക്ഷിതമാണ്. പക്ഷേ പാട്ടിലൂടെ ഒരു കഥ പറയുമ്പോൾ ഈ പല്ലവി ആവർത്തനം യുക്തിസഹമല്ല. കഥയുടെ ആദ്യഭാഗം പിന്നെയും ആവർത്തിക്കുന്നത് അനാവശ്യമാണല്ലൊ.പക്ഷെ പതിവു ശീലങ്ങൾ മാറ്റാനും ശാസ്ത്രീയസംഗീതവഴിയിൽ വിട്ടുമാറി നടക്കാനും മടി കാട്ടാറാണ് പല സംഗീതകാരൻമാരും.ഇങ്ങനെയല്ലാതെ ദക്ഷിണാമൂർത്തി ഹിറ്റ് ആക്കിയ പാട്ടാണ് :വൈക്കത്തഷ്ടമി നാളിൽ...”. പല്ലവി തന്നെ വാക്കുകൾ മാറ്റി ജാനകി പാടിക്കഴിഞ്ഞിട്ടു മാത്രമേ ‘വൈക്കത്തഷ്ടമി’ എന്ന് ആവർത്തിയ്ക്കുന്നുള്ളു. ചരണങ്ങൾക്കിടയ്ക്ക് ഇതു വരുന്നില്ല. ഇത്രയും പോപ്പുലർ അല്ലെങ്കിലും ‘പഞ്ചവർണ്ണപ്പൈങ്കിളികൾ ഭജന പാടിയ...”
,‘പ്രഭാതഗോപുര വാതിൽ..” എന്നുള്ള പാട്ടുകൾ പല്ലവിയുടെ ആവർത്തനമില്ലാതെ ഗായകനും ഗായികയും മാറി മാറി പാടിത്തീർക്കുന്നു. “തന്നന്നം താനന്നം...”(യാത്ര), “ആറ്റും മണമ്മേലേ...” എന്ന പാട്ടുകൾ ചരണങ്ങൾക്കിടയ്ക്ക് പല്ലവി ആവർത്തിയ്ക്കുന്നുണ്ട്. ‘ആറ്റും മണമ്മേലേ’യിൽ ബ്രഹ്മാനന്ദനും മാധുരിയും ചില ഭാഗങ്ങൾ ഒന്നിച്ചാണു പാടുന്നത്. “ഒരു മലയിൽ... (ഇണ) ഇൽ എസ്. ജാനകി കഥ പൂർത്തിയാക്കാൻ പാടുന്നില്ല.



5.ഓർക്കസ്ട്രേഷൻ മനസിലാക്കി ഏതൊക്കെ പാട്ടുകളാണെന്ന് കണ്ടു പിടിക്കുക.(10 മാർക്ക്)

a.
ഡൗൺലോഡ് ഇവിടെ ചെയ്യാം.
സൂചന :- പുതിയ പാട്ട്. പഴയ പാട്ടുപോലെ തോന്നും. റിയാലിറ്റി ഷോയിലെ കുട്ടി.
ഉത്തരം:-അണ്ണാറക്കണ്ണാ വാ പൂവാലാ – ചിത്രം: ഭ്രമരം, സംഗീതം: മോഹൻ സിതരാ പാടിയത്: പൂർണ്ണശ്രീ, വിജയ് യേശുദാസ്
നീലക്കുയിലിലെ “കുയിലിനെത്തേടി” യുമായി സാദൃശ്യമുണ്ട് “അണ്ണാറക്കണ്ണാ വാ” യ്ക്ക്. ഓർക്കെസ്ട്രേഷനും അതുപോലെ പിൻ തുടരുന്നുണ്ടെങ്കിലും പുതുമയുണ്ട്. നാടൻ പാട്ടിന്റെ ഫീൽ ഇങ്ങനെ നിലനിർത്തിയിരിക്കുന്നു. പൂർണ്ണശ്രീയെ റിയാലിറ്റി ഷോയിൽ നിന്നും മോഹൻ സിതാര കണ്ടു പിടിച്ചതാണ്. 
b.
ഡൗൺലോഡ് ഇവിടെ ചെയ്യാം.
സൂചന :- റീമേയ്ക്ക് സിനിമ.
ഉത്തരം :-അനുരാഗവിലോചനനായി അതിലേറേ മോഹിതനായി- ചിത്രം: നീലത്താമര, സംഗീതം: വിദ്യാസാഗർ, പാടിയത്: വി ശ്രീകുമാർ, ശ്രേയ ഘോഷൽ
“അനുരാഗവിലോചനനായി...” എന്ന പാട്ടിൽ വിദ്യാസാഗർ ഫോക് സ്പർശമുള്ള ഓർക്കെസ്ട്രേഷൻ ഉപയോഗിച്ചിരിയ്ക്കുന്നു. സംഘഗാനങ്ങളിലെപ്പോലെ കൈകൊട്ടു കൊണ്ടുള്ള താളവിന്യാസങ്ങളുമുണ്ട്.ഓർക്കെസ്ട്രേഷനു അതിന്റേതായ ഒരു മെലഡിയും ശ്രദ്ധിയ്ക്കാം. കോലാഹലങ്ങൾ ഒഴിവാക്കിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്.  

6.ഇവർ ഏതൊക്കെ പാട്ടുകാരികൾ (നമ്പർ അനുസരിച്ച് ഉത്തരമെഴുതുക)(ഒരോ ശരിയുത്തരത്തിനും 2 മാർക്ക് വീതം ആകെ 12 മാർക്ക്)

സൂചനകൾ :-
1. നാടൻ ഭാഷ
2. സീതാവല്ലഭ രാമാ
3. അഴക് ഏതിന്
4. ആദ്യം പാടുന്നതാരാ
5. വെസ്റ്റേൺ പാടും
6. ഭാഷാവൃത്തം
ഉത്തരങ്ങൾ 
1.റിമി ടോമി
2. ഗായത്രി
3. ജ്യോത്സ്ന
4. ആശാ ജി. മേനോൻ
5. സയനോര
6. മഞ്ജരി ബാബു


7. പദപ്രശ്നം. പാട്ടുകളുടെ ആദ്യവാക്കോ പല്ലവിയോ. ഓരോന്നിനും ഓരോ മാർക്ക്.



സൂചനകൾ ഒരോന്നിനും നൽകിയിട്ടുണ്ട്.ഇതിൻ പ്രകാരം പദപ്രശ്നം പൂരിപ്പിക്കുക.ഒരോന്നിനും 1 മാർക്ക് വീതം (ആകെ 20 മാർക്ക് )
1.വലത്തോട്ട് 5 അക്ഷരം - എസ്. ജാനകി, സലിൽ ചൌധരി
2.മുകളിലേയ്ക്ക് 4 അക്ഷരം - ജെറി അമൽദേവ്
3.താഴേയ്ക്ക് 6 അക്ഷരം - തേൻ
4.മുകളിലേയ്ക്ക് 6 അക്ഷരം - മോഹൻലാൽ
5.താഴേയ്ക്ക് 10 അക്ഷരം - കവിയൂർ പൊന്നമ്മ
6.വലത്തേയ്ക്ക് 6 അക്ഷരം - മീൻ പിടിയ്ക്കാൻ
7.ഇടത്തേയ്ക്ക് 8 അക്ഷരം - കാ‍മനും പിടിയില്ല
8.വലത്തേയ്ക്ക് 5 അക്ഷരം - താരാട്ട്
9.വലത്തേയ്ക്ക് 7 അക്ഷരം - സരസ്വതി
10.താഴേയ്ക്ക് 7 അക്ഷരം - കിളി പാടിയോ
11.ഇടത്തേയ്ക്ക് 6 അക്ഷരം - തപസ്സിരുന്നവൾ
12.മുകളിലെയ്ക്ക് 6 അക്ഷരം - പാർവ്വതി-ജോൺസൺ
13.വലത്തേയ്ക്ക് 4 അക്ഷരം -വേറേ കല്യാണം കഴിച്ച് പെണ്ണു പോയി
14.മുകളിലേയ്ക്ക് 9 അക്ഷരം - ചിരിയ്ക്കാറില്ല
1.താഴേയ്ക്ക് 4 അക്ഷരം - അഷ്ടപദി
15.താഴേയ്ക്ക് 8 അക്ഷരം - സ്വർണ്ണം കൊണ്ട്
16.വലത്തേയ്ക്ക് 6 അക്ഷരം - ശാരദയാമിനി
17.വലത്തേയ്ക്ക് 5 അക്ഷരം - റഹ് മാൻ/എസ്. ജാനകി
18.വലത്തേയ്ക്ക് 4 അക്ഷരം - സെൽമ ജോർജ്ജ്
19.ഇടത്തേയ്ക്ക് 4 അക്ഷരം - പി. ലീല/സ